
വിവാദ ജഡ്ജി യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി

ന്യഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം നേരിടുന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മയോട് അലഹാബാദ് ഹൈക്കോടതിയില്‍ ചുമതലയേല്‍ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യശ്വന്ത് വര്‍മയ്ക്കെതിരെ കേസെടുക്കുമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനും ശേഷം നടപടി എടുക്കാമെന്ന് സുപ്രീംകോടതി വിശദീകരിച്ചു.
ഈ മാസം 14നാണ് വര്‍മയുടെ വീട്ടില്‍ തീപിടിത്തമുണ്ടായത്. പാതി കത്തിയതും പൂര്‍ണമായും കത്തിയതുമായ നോട്ടുകള്‍ ചിത്രങ്ങളിലും വിഡിയോയിലും വ്യക്തമായി കാണാം. ഫയര്‍ഫോഴ്സ് ഇതു പരിശോധിക്കുന്നതും വ്യക്തമാണ്. ആരോപണത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോപണം നിഷേധിച്ചുള്ള ജസ്റ്റിസ് വര്‍മയുടെ മറുപടിയും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മ വീട്ടിലില്ലാത്ത സമയത്ത് രാത്രി 11.30നാണ് സ്റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവമുണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മയുടെ പഴ്സനല്‍ സെക്രട്ടറിയാണ് പൊലിസിനെ വിളിച്ചത്.
ജസ്റ്റിസ് വര്‍മയുമായി ബന്ധപ്പെട്ടപ്പോള്‍ ജോലിക്കാര്‍ക്കും തോട്ടക്കാര്‍ക്കും പൊതു സി.പി.ഡബ്ല്യു.ഡി ജീവനക്കാര്‍ക്കും വരെ സ്റ്റോര്‍ റൂമിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് മറുപടി നല്‍കിതായി റിപ്പോര്‍ട്ടിലുണ്ട്. പൊലിസ് വാട്സാപ്പിലൂടെ കൈമാറിയ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ ജസ്റ്റിസ് വര്‍മ തനിക്കെതിരേ ഗുഢാലോചനയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചു. തീപിടിത്തമുണ്ടായ മുറിയുടെ അവശിഷ്ടങ്ങളും ഭാഗികമായി കത്തിയ മറ്റു വസ്തുക്കളും 15ന് രാവിലെ നീക്കം ചെയ്തതായി പൊലിസിന് ജഡ്ജിയുടെ വസതിയില്‍ നിയോഗിച്ചിരുന്ന കാവല്ക്കാരന് മൊഴിനല്‍കിയിരുന്നു.
ബംഗ്ലാവില്‍ താമസിക്കുന്നവര്‍, ജോലിക്കാര്‍, തോട്ടക്കാര്‍, സി.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും മുറിയില്‍ പ്രവേശിക്കാന്‍ സാധ്യതയില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ച്, മുഴുവന്‍ വിഷയവും കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ഞാന്‍ പ്രഥമദൃഷ്ട്യാ കരുതുന്നെന്നും ജസ്റ്റിസ് ഉപാധ്യായ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 21ന് റിപ്പോര്‍ട്ട് സ്വീകരിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപാധ്യായയോട് പണത്തിന്റെ ഉറവിടം സംബന്ധിച്ചും മാര്‍ച്ച് 15 ന് രാവിലെ കത്തിയ പണം നീക്കം ചെയ്ത വ്യക്തിയെക്കുറിച്ചും ജസ്റ്റിസ് വര്‍യില്‍നിന്ന് പ്രതികരണം തേടാന്‍ ആവശ്യപ്പെട്ടിരുന്നു.
Controversial judge Yashwant Sharma transferred to Allahabad High Court
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജാഗ്രതൈ, ഈ മൂന്ന് നിയമലംഘനം നടത്തിയാല്‍ നിങ്ങളുടെ യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്റ് ചെയ്യപ്പെട്ടേക്കാം
uae
• 2 days ago
എമ്പുരാനെ തള്ളി രാജിവ് ചന്ദ്രശേഖര്‍; സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുത്തതെന്നും സിനിമ പരാജയപ്പെടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
Kerala
• 2 days ago
ഖത്തറിലെ പ്രൈവറ്റ് സെക്ടർ ജീവനക്കാർക്ക് 3 ദിവസത്തെ ഈദ് അവധി
qatar
• 2 days ago
അതിജീവനത്തിനായി നെട്ടോട്ടമോടി കലാപബാധിതര്‍; മണിപ്പൂരിന്റെ ബാക്കി പത്രം
National
• 2 days ago
ഭക്ഷ്യസുരക്ഷാ ചട്ടം ലംഘിച്ചു; അബൂദബിയില്‍ ഭക്ഷ്യ സ്ഥാപനം അടച്ചുപൂട്ടി
uae
• 2 days ago
തൃശൂരിലെ 139 പഴയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ച് കോര്പറേഷന് കൗണ്‍സില്‍
Kerala
• 2 days ago
രക്ഷാദൗത്യത്തിന് ഉപകരണങ്ങളില്ല; ഭൂകമ്പത്തില്‍ വിറങ്ങലിച്ച് മ്യാന്മര്
Kerala
• 2 days ago
പെരുന്നാള്‍ തിരക്കേറി; കുതിച്ചുയര്‍ന്ന് സഊദിയിലെ സ്വര്‍ണ വില
Saudi-arabia
• 2 days ago
പ്രധാനമന്ത്രി ഇന്ന് നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്ത്
National
• 2 days ago
ചുണ്ടേല്‍ ആനപ്പാറയില്‍ വീണ്ടും കടുവ ഇറങ്ങി; ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു
Kerala
• 2 days ago
കേരള സര്‍വകലാശലയില്‍ നിന്ന് ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ ഡിജിപിക്ക് പരാതി
Kerala
• 2 days ago
ചത്തീസ്ഗഢിൽ ഏറ്റുമുട്ടൽ തുടർക്കഥയാകുന്നു; സുരക്ഷാ സേന 17 മാവോവാദികളെ വധിച്ചു
National
• 2 days ago
അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്
Kerala
• 2 days ago
ജിസിസി രാജ്യങ്ങളിലെ ചെറിയ പെരുന്നാള്‍ നിസ്കാര സമയങ്ങള്‍ അറിയാം
uae
• 2 days ago
ഫാദേഴ്സ് എന്‍ഡോവ്മെന്റിലേക്ക് നൂറു മില്ല്യണ്‍ ദിര്‍ഹം നല്കി സണ്ണി വര്‍ക്കിയും കുടുംബവും
uae
• 2 days ago
മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ
Saudi-arabia
• 2 days ago
മ്യാൻമാറിലെ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; 1,644 മരണം 3,408 പേർക്ക് പരുക്ക്; മരണം പതിനായിരം കവിയാൻ സാധ്യതയെന്ന് യുഎസ്
International
• 2 days ago
അബൂദബിയിലാണോ താമസം, എങ്കില്‍ ബാല്‍ക്കണിയിലും മേല്‍ക്കൂരയിലും സാധനങ്ങള്‍ സൂക്ഷിക്കല്ലേ! പണി വരുന്ന വഴി അറിയില്ല
uae
• 2 days ago
കൊല്ലം കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു
Kerala
• 2 days ago
കുവൈത്തില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ വിദേശികള്‍ക്ക് കടുംവെട്ട്
Kuwait
• 2 days ago
കഴിഞ്ഞ സീസണുകളെക്കാൾ 10 മടങ്ങ് ശക്തമായ ടീമാണ് അവർ: എബി ഡിവില്ലിയേഴ്സ്
Cricket
• 2 days ago