HOME
DETAILS

ആഘോഷങ്ങൾ വേണ്ട, സകൂൾ പരിസരത്ത് സുരക്ഷ കർശനമാക്കി പൊലിസ്

  
March 26 2025 | 05:03 AM

Exams end today No Celebrations Allowed Police Tighten Security Around Schools

 

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. പരീക്ഷ കഴിയുന്ന ദിവസം ആഘോഷങ്ങൾ അനുവദനീയമല്ലെന്നും സ്കൂൾ പരിസരത്ത് കർശനമായ പൊലീസ് സുരക്ഷ ഉണ്ടായിരിക്കുമെന്നും അറിയിച്ചു. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ 3-ന് ആരംഭിക്കും, ഫലപ്രഖ്യാപനം മെയ് മൂന്നാം വാരം നടക്കും. പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം, പരീക്ഷ അവസാനിക്കുന്ന ദിവസമോ സ്കൂൾ അവസാനിക്കുന്ന ദിവസമോ ആഘോഷ പരിപാടികൾ നടത്താൻ പാടില്ല. ആഘോഷങ്ങൾ അതിരുവിട്ട് അക്രമാസക്തമാകുന്നുവെന്ന പരാതികൾ പരിഗണിച്ചാണ് ഈ നിർദേശം. പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾ കൂട്ടംകൂടുകയോ ആഘോഷങ്ങൾ നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകർ ഉറപ്പാക്കണം. ആവശ്യമെങ്കിൽ, സ്കൂൾ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് അനുമതിയുണ്ട്. സംസ്ഥാനത്തെ എല്ലാ സ്കൂൾ പരിസരങ്ങളും പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിന്റെ വിടവാങ്ങൽ പരിപാടിയിൽ ഉണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത കർശനമാകമാക്കിയത്. വിദ്യാർത്ഥികളുടെ സംഘർഷങ്ങളും വർദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗവും സംബന്ധിച്ച ആശങ്കകൾ കർശന നടപടികൾക്ക് കാരണമായി. കഴിഞ്ഞ വർഷം, വിദ്യാർത്ഥികൾക്കിടയിലെ അക്രമാസക്തമായ സംഘർഷങ്ങൾ കാരണം സ്കൂൾ സ്വത്തുക്കൾക്ക് കേടുപാടുകൾ വരികയും, പോലീസ് ഇടപെടൽ ആവശ്യമായും വന്നു. 

 

 

SSLC and Plus Two exams conclude today, March 25, 2025. Celebrations are banned on the last day, with strict police monitoring around schools. Evaluation camps begin on April 3, and results are expected in the third week of May. Measures are in place to prevent student conflicts, prompted by past incidents, including a fatal clash in Thamarassery and rising concerns over violence and drug misuse among students.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർത്ഥിനിക്ക് പരിക്ക്

National
  •  a day ago
No Image

പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്

Cricket
  •  a day ago
No Image

കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

Kerala
  •  a day ago
No Image

യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും

uae
  •  a day ago
No Image

നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കലാപം; കാഠ്‌മണ്ഡുവിൽ 2 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്ക്; കർഫ്യൂ പ്രഖ്യാപിച്ചു

latest
  •  a day ago
No Image

ഏക്‌നാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശം; കുനാല്‍ കമ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

National
  •  a day ago
No Image

യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക 

uae
  •  a day ago
No Image

ആൺകുട്ടി വേണമെന്ന ആഗ്രഹം; രാജസ്ഥാനിൽ ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  a day ago
No Image

പെരുന്നാളിന് ലീവില്ല; അവധികള്‍ റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവ്

National
  •  a day ago
No Image

ഇന്ന് രാത്രി നാട്ടിൽ പോകാനിരിക്കെ കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

Saudi-arabia
  •  a day ago