HOME
DETAILS

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഇനി സുന്ദരന്‍മാരാകും; ആനവണ്ടികളെ കളറാക്കാൻ പുതിയ സംവിധാനങ്ങൾ വരുന്നു

  
March 26 2025 | 03:03 AM

More machines are coming to wash KSRTC buses

തിരുവനന്തപുരം: ചെളിയും പൊടിയും നിറഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഇനി സുന്ദരന്‍മാരാകും. ബസുകള്‍ കഴുകാന്‍ കൂടുതല്‍ ഓട്ടോമാറ്റിക് ബസ് വാഷിങ് സംവിധാനം കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നു. ഇതിനുള്ള താല്‍പ്പര്യപത്രം ക്ഷണിച്ചു. ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമ്പോള്‍ മാത്രമേ ഏതൊക്കെ ഡിപ്പോകളില്‍ ഈ സംവിധാനം വരൂ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകു. 

നേരത്തെ തിരുവനന്തപുരം പാപ്പനംകോടുള്ള ഡിപ്പോയില്‍ യന്ത്രവല്‍കൃത ബസ് കഴുകല്‍ യൂനിറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. ഇത് വിജയമായതോടെയാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. മൂന്നു മിനിറ്റുകൊണ്ട് ബസ് വൃത്തിയാക്കാനാകുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ബസിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ് യന്ത്രം വൃത്തിയാക്കുക. 

ബസിന്റെ ഇരുവശത്തുമായി സമാന്തരമായി നീങ്ങുന്ന രണ്ടുതൂണുകളില്‍ വെള്ളം ചീറ്റുന്ന നോസിലുകളും പോളിത്തീന്‍ ബ്രഷുകളുമുണ്ട്.. രണ്ടുതവണ നീങ്ങുമ്പോള്‍ ബസ് വൃത്തിയാകും. എന്നാല്‍ ഇപ്പോള്‍ താല്‍പ്പര്യപത്രം ക്ഷണിച്ചിരിക്കുന്നത് ബസിന്റെ നാലുവശവും മുകള്‍ഭാഗവും യന്ത്രസംവിധാനത്തോട് കഴുകാന്‍ കഴിയുന്ന യന്ത്ര സംവിധാനമുള്ള കമ്പനികളില്‍ നിന്നാണ്. ബസ് കഴുകാന്‍ 200 ലിറ്റര്‍ വെള്ളത്തില്‍ കൂടുതലാകാന്‍ പാടില്ല, ഉപയോഗിച്ച വെള്ളം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം വേണം, എന്നിവയാണ് കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍.

More machines are coming to wash KSRTC buses



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിരിച്ചുവിട്ട വനിതാ ജീവനക്കാരുടെ പ്രതിഷേധം; തിരുവനന്തപുരം സ്പ്ലൈകോ പെട്രോൾ പമ്പിൽ സംഘർഷം

Kerala
  •  an hour ago
No Image

2024 മാര്‍ച്ചില്‍ 50,000; 2025ല്‍ 70,000ത്തിലേക്ക്, 2026ല്‍ സ്വര്‍ണവില 90,000 കടക്കുമോ, അറിയാം

Business
  •  2 hours ago
No Image

“പ്രധാനമന്ത്രി മോദി അതിബുദ്ധിമാനാണ്, ഇന്ത്യ-യുഎസ് താരിഫ് ഫലപ്രദമാകും”: ട്രംപ്

International
  •  2 hours ago
No Image

നവരാത്രി ആഘോഷം; നാളെ മുതല്‍ ഒന്‍പത് ദിവസത്തേക്ക് ഇറച്ചി-മീന്‍ കടകള്‍ തുറക്കാന്‍ പാടില്ല; ഉത്തരവിട്ട് വാരണാസി നഗരസഭ

National
  •  3 hours ago
No Image

'കൊറോണ കാലത്തെ അറേബ്യന്‍ ജീവിതം പൃഥ്വിരാജിനെ ഭീകരവാദ ആശയങ്ങളോട് അടുപ്പിച്ചു'? ആരോപണവുമായി യുവമോര്‍ച്ച നേതാവ്

Kerala
  •  4 hours ago
No Image

കൗണ്ടർ ടിക്കറ്റുകൾ ഇനി ഓൺലൈനിൽ റദ്ദാക്കാം: പണം തിരിച്ചു കിട്ടും

National
  •  4 hours ago
No Image

മ്യാന്‍മര്‍ ഭൂകമ്പം: മരണം 1000 കടന്നു, ഇനിയും കണ്ടെത്താനുള്ളവര്‍ നിരവധി, തെരച്ചില്‍ തുടരുന്നു

International
  •  4 hours ago
No Image

'ഞാന്‍ നിരീശ്വരവാദി, എന്നിട്ടും റമദാനിലെ അവസാന പത്തിന് വ്രതം അനുഷ്ഠിച്ചതിന് കാരണമുണ്ട്..'!; 30 വര്‍ഷമായി തുടരുന്ന ശീലത്തെക്കുറിച്ച് വിശദീകരിച്ച് ജസ്റ്റിസ് കട്ജു

Trending
  •  5 hours ago
No Image

ഗസ്സയ്ക്ക് വേണ്ടി ശബ്ദിച്ച യു.എസ് വിദ്യാർഥികൾക്കുനേരെ ട്രംപ് ഭരണകൂടത്തിന്റെ ക്രൂരത; അനുകൂലികൾക്ക് പിന്തുണയുമായി ലോകം

International
  •  5 hours ago
No Image

' മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരിച്ചെടുക്കണം; എമ്പുരാന്‍ ഇന്ത്യ ഭരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം' ബി.ജെ.പി നേതാവ് സി.രഘുനാഥ് 

Kerala
  •  5 hours ago