HOME
DETAILS

'കൊറോണ കാലത്തെ അറേബ്യന്‍ ജീവിതം പൃഥ്വിരാജിനെ ഭീകരവാദ ആശയങ്ങളോട് അടുപ്പിച്ചു'? ആരോപണവുമായി യുവമോര്‍ച്ച നേതാവ്

  
Web Desk
March 29 2025 | 06:03 AM

yuvamorcha leader against prithviraj sukumaran and empuraan film

തൃശൂര്‍: നടന്‍ പൃത്വിരാജിന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച. ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ താരം അവിടെ ആരൊക്കെയായി ബന്ധപ്പെട്ടെന്ന് അന്വേഷിക്കണമെന്നും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു. എമ്പുരാന്‍ ചിത്രം റിലീസ് ആയതിന് പിന്നാലെ പൃത്വിരാജിനും, മോഹന്‍ലാലിനുമെതിരെ സംഘപരിവാര ശക്തികള്‍ സൈബര്‍ ആക്രമണം ശക്തമാക്കുന്നതിന് ഇടയിലാണ് യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ തീര്‍ത്തും ദേശവിരുദ്ധമാണെന്ന് ഗണേഷ് ആരോപിച്ചു. കൊറോണ കാലത്തെ അറേബ്യന്‍ ജീവിതം പൃഥ്വിരാജിനെ ഐഎസ് അടക്കമുള്ള ഭീകരവാദികളുടെ ആശയങ്ങളോട് പ്രേരിപ്പിച്ചോ എന്ന് സംശയിക്കുന്നുണ്ടെന്നും യുവമോര്‍ച്ച നേതാവ് ആരോപിച്ചു. 

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ?

എമ്പുരാൻ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിൻ്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണം.
ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശവിരുദ്ധമാണ്.കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിൻ്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിൻ്റെ ഷൂട്ടിനിടെ ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.

കൊറോണ കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയിൽ ഐ.എസ് ഉൾപ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളിൽ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങൾ തൻ്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം.

ദേശീയ അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യങ്ങൾ അന്വേഷിക്കണം.ബഹിഷ്ക്കരിക്കാനല്ല മറിച്ച് എമ്പുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാം.
 
yuvamorch has called for an investigation into actor Prithviraj's foreign connections, particularly regarding his interactions while stranded in Jordan during the shooting of Aadujeevitham.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  a day ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  a day ago
No Image

മലപ്പുറം കോണോംപാറയിൽ ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ

National
  •  a day ago
No Image

വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം

National
  •  a day ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു

uae
  •  a day ago
No Image

സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ

Cricket
  •  a day ago
No Image

എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം

oman
  •  a day ago
No Image

മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി

International
  •  a day ago