
സ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്തു, തട്ടിയത് അരക്കോടി; സംഘം പിടിയില്‍

കൊച്ചി: സ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് തട്ടിയത് അരക്കോടി. തമിഴ്നാട് സ്വദേശികളാണ് വന്‍ തട്ടിപ്പുമായെത്തിയത്. തമിഴ്നാട് നാമക്കല്‍ സ്വദേശികളായ സ്വര്‍ണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ രണ്ട് ചെക്കുമാണ് ഇവര്‍ കൈക്കലാക്കിയത്. തട്ടിപ്പ് നടത്തിയ സൂറത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുള്‍ മഞ്ചി ഭായ് (43), ധര്‍മേഷ് ഭായ് (38), കൃപേഷ് ഭായ് (35) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പൊലിസ് ആണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
പാലാരിവട്ടം നോര്‍ത്തില്‍ ജനതാ റോഡില്‍ കെട്ടിടം വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പ്. സ്വര്‍ണാഭരണ ഫാക്ടറിയില്‍നിന്ന് ശേഖരിച്ച സ്വര്‍ണത്തരികള്‍ അടങ്ങിയ മണ്ണാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
ആദ്യം അഞ്ഞൂറോളം ചാക്കുകളില്‍ നിറച്ചുവച്ചിരുന്ന മണ്ണില്‍നിന്ന് തമിഴ്നാട് സ്വദേശികളെക്കൊണ്ട് ഇവര്‍ അഞ്ചുകിലോ സാമ്പിള്‍ എടുപ്പിച്ചു. ഒരു മുറിയില്‍ പ്രത്യേകം തയ്യാറാക്കിയ മേശയുടെ മുകളില്‍ വച്ച ത്രാസില്‍ വെച്ച് സാമ്പിള്‍ തൂക്കി നോക്കാന്‍ പറഞ്ഞു. അറിയാത്ത രൂപത്തില്‍ തയ്യാറാക്കിയ ദ്വാരങ്ങള്‍ മേശക്കും ത്രാസിനുമുണ്ടായിരുന്നു. സാമ്പിള്‍ തൂക്കി നോക്കുന്ന സമയത്ത് മേശക്കടിയില്‍ ഒളിച്ചിരുന്ന പ്രതികളിലൊരാള്‍ ഈ ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വര്‍ണലായനി കുത്തിവച്ചു. ഈ സാമ്പിളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനായതോടെ നാമക്കല്‍ സ്വദേശികള്‍ക്ക് മണ്ണില്‍ സ്വര്ണത്തരികളുണ്ടെന്ന കാര്യം വിശ്വാസമാവുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ പ്രതികള്‍ ചോദിച്ച പണം നല്‍കാനും തയ്യാറായി.
എന്നാല്‍, സാമ്പിളായി എടുത്ത മണ്ണില്‍നിന്ന് സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ അളവില്‍ സ്വര്‍ണം ലഭിച്ചു. ഇതോടെ തമിഴ്നാട് സ്വദേശികള്‍ക്ക് സംശയം തോന്നി. തുടര്‍ന്നാണ് ഇവര്‍ പൊലിസിനെ സമീപിക്കുന്നത്. സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇവരുടെ പേരില്‍ നാമക്കല്ലിനുസമീപത്തെ സേന്തമംഗലം സ്റ്റേഷനിലും എറണാകുളം നോര്‍ത്ത് സ്റ്റേഷനിലും പരാതികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത
Kerala
• 17 hours ago
പ്രീ പ്രൈമറി പഠനം അടിമുടി മാറുന്നു; ഇനിമുതൽ മൂന്ന് വർഷത്തെ പാഠ്യപദ്ധതിയാവും
Kerala
• 18 hours ago
പ്രാക്ടിക്കൽ പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ച വിദ്യാർത്ഥിയെ വിജയിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാലയുടെ നീക്കം
Kerala
• 19 hours ago
പള്ളിവാസൽ വിപുലീകരണ പദ്ധതി; കമ്മിഷനിങ്ങിന് മുമ്പേ കെഎസ്ഇബി ഉൽപാദിപ്പിച്ചത് അഞ്ച് കോടി യൂണിറ്റിന്റെ വൈദ്യുതി
Kerala
• 19 hours ago
ഇത്തവണത്തെ പെരുന്നാൾ; നിശബ്ദമായി വയനാട് മുണ്ടക്കൈ ജുമാമസ്ജിദ്
Kerala
• 19 hours ago
ആശ വർക്കർമാരുടെ സമരം 50ാം ദിവസത്തിലേക്ക് കടന്നു; ഇന്ന് മുടി മുറിച്ച് പ്രതിഷേധം നടത്തും
Kerala
• 19 hours ago
കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ
Kerala
• a day ago
പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും
Kerala
• a day ago
മലപ്പുറം കോണോംപാറയിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു
National
• a day ago
വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം
National
• a day ago
ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു
uae
• a day ago
സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ
Cricket
• a day ago
എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം
oman
• a day ago
പത്തനംതിട്ടയിൽ 85-കാരിയെ പീഡിപ്പിച്ച കേസിൽ അതിവേഗം ശിക്ഷ; വിചാരണ ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ വിധി
Kerala
• a day ago
ബാങ്കോക്കിലെ 33 നില കെട്ടിടം തകർന്നു; 17 മരണം, 83 പേരെ കണ്ടെത്താനായിട്ടില്ല; അന്വേഷണം പ്രഖ്യാപിച്ച് തായ്ലാൻഡ്
International
• a day ago
ഹൈദരാബാദിനെ തകർത്ത് സ്റ്റാർക്കിന്റെ റെക്കോർഡ് വേട്ട; മുന്നിലുള്ളത് ഇന്ത്യൻ ഇതിഹാസം മാത്രം
Cricket
• a day ago
സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി
International
• a day ago
സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala
• a day ago
മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഈദുല്‍ ഫിത്വര്‍ നാളെ
Kerala
• a day ago