HOME
DETAILS

കേരള സര്‍വകലാശാലയില്‍ മൂല്യനിര്‍ണയത്തിനു കൊണ്ടുപോയ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തക്കടലാസുകള്‍ നഷ്ടപ്പെടുത്തി അധ്യാപകന്‍

  
March 29 2025 | 03:03 AM

Teacher loses MBA students transcripts taken for evaluation at Kerala University

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ മൂല്യനിര്‍ണയത്തിനായി കൊണ്ടുപോയ എം.ബി.എ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ അധ്യാപകനില്‍ നിന്ന് നഷ്ടമായി. 71 എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. പേപ്പര്‍ നഷ്ടമായതോടെ വീണ്ടും പരീക്ഷ എഴുതണമെന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

2024 മെയില്‍ നടന്ന അവസാന സെമസ്റ്റര്‍ പ്രോജക്ട് ഫിനാന്‍സ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായിരിക്കുന്നത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഞ്ചു കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. മൂല്യനിര്‍ണയത്തിനു ശേഷം പരീക്ഷാപേപ്പറുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്റെ വിശദീകരണം. അധ്യാപകനു പറ്റിയ വീഴ്ചയുടെ പേരില്‍ കുട്ടികള്‍ വീണ്ടും പരീക്ഷ എഴുതേണ്ട ഗതികേടിലാണ്. 

ഉത്തരക്കടലാസ് നഷ്ടമായതിന്റെ പേരില്‍ ആ വിഷയത്തിന്റെ പരീക്ഷ വീണ്ടും എഴുതണമെന്ന് സൂചിപ്പിച്ച ഇ മെയില്‍ സന്ദേശം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. ഏപ്രില്‍ ഏഴിനാണ് പരീക്ഷ വച്ചിരിക്കുന്നത്. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് സമയം. വിദ്യാര്‍ഥികളുടെ മൂന്ന്, നാല് സെമസ്റ്ററുകളുടെ ഫലം ഇതുവരെയും വന്നിട്ടില്ല. സര്‍വകലാശാലയില്‍ അന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്നും വീണ്ടും പരീക്ഷ എഴുതേണ്ടിവരുമെന്നും വിദ്യാര്‍ഥികള്‍ അറിഞ്ഞത്.

എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇ മെയില്‍ ലഭിച്ചിട്ടുമില്ല. എന്തായാലും പകരം പരീക്ഷ എഴുതാന്‍ നിര്‍വാഹമില്ലെന്ന നിലപാടാ
ണ് വിദ്യാര്‍ഥികള്‍ക്ക്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ പലരും വിദേശത്തേക്ക് ഉപരിപഠനത്തിനായി പോവുകയും ചെയ്തു. ജോലി തേടിയിറങ്ങിയവരാവട്ടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ കുടുങ്ങിയിരിക്കുകയാണ്. എന്താണ് തുടര്‍നടപടി എന്നാണ് ഈ വിഷയത്തില്‍ ഇനി അറിയേണ്ടത്. ഗുരുതരവീഴ്ച വരുത്തിയ അധ്യാപകനെതിരേ എന്ത് നടപടി സ്വീകരിക്കുമെന്നും അറിയില്ല. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  a day ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  a day ago
No Image

മലപ്പുറം കോണോംപാറയിൽ ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ

National
  •  a day ago
No Image

വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം

National
  •  a day ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു

uae
  •  a day ago
No Image

സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ

Cricket
  •  a day ago
No Image

എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം

oman
  •  a day ago
No Image

മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി

International
  •  a day ago