HOME
DETAILS

വെടിനിര്‍ത്തല്‍ ലംഘനത്തിന് ശേഷം ഇസ്‌റാഈല്‍ ഗസ്സയില്‍ കൊന്നൊടുക്കിയത് 900ത്തോളം മനുഷ്യരെ

  
Web Desk
March 29 2025 | 02:03 AM

Israel kills almost 900 since breaking Gaza ceasefire

ഗസ്സയില്‍ ആക്രമണം ശക്തമായി തുടരുകയാണ് ഇസ്‌റാഈല്‍. വെടിനിര്‍ത്തല്‍ ലംഘനത്തിന് ശേഷം ഇസ്‌റാഈല്‍ ഗസ്സയില്‍ 900ത്തോളം മനുഷ്യരെ കൊന്നൊടുക്കിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. 896 പേര്‍ കൊല്ലപ്പെട്ടതായും 1984 പേര്‍ക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ സമയം അവസാനിച്ചെന്ന വാദത്തില്‍ മാര്‍ച്ച് 18 മുതലാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം ശക്തമാക്കിയത്. 

മനുഷ്യര്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ഇടങ്ങള്‍ നോക്കിയാണ് ആക്രമണം നടത്തുന്നത്. മാര്‍ക്കറ്റുകള്‍, താമസസ്ഥലങ്ങള്‍ തുടങ്ങി ആളുകള്‍ ഉണ്ടാവാനിടയിലുള്ള സ്ഥലങ്ങള്‍ക്കേ നേരെ മാത്രമാണ് ആക്രമണം. മധ്യഗസ്സയിലെ തെരക്കു പിടിച്ച മാര്‍ക്കറ്റിന് നേരെയുണ്ടായ ബോംബ് വര്‍ഷത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ALSO READ: 'ഇസ്‌റാഈല്‍ ഭരണഘടനാ പ്രതിസന്ധിയില്‍, നെതന്യാഹു ഭരണകൂടം തകരും' വെളിപെടുത്തലുമായി മുന്‍ പാര്‍ലമെന്റ് അംഗം

വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതിന് പിന്നാലെ ഗസ്സയില്‍ തലങ്ങും വിലങ്ങും ആക്രമണം നടത്തുകയാണ് ഇസ്‌റാഈല്‍.  പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പെട നിരവധി പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാഴ്ചക്കിടെ നിരവധി നേതാക്കളേയും ഹമാസിന് നഷ്ടമായി. 

മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂം പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍, ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ) സായുധ വിഭാഗമായ അല്‍ ഖുദ്സ് ബ്രിഗേഡിന്റെ സൈനിക വക്താവ് അബൂ ഹംസ എന്ന നാജി അബൂ സെയ്ഫ് തുടങ്ങിയവര്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ നേതാക്കളില്‍ ഉള്‍പെടുത്തുന്നു. 

നാസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് ഇസ്മാഈല്‍ ബര്‍ഹൂം കൊല്ലപ്പെടുന്നത്. പരിമിത സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന ആശുപത്രി സയണിസ്റ്റ് സേന ബോംബിട്ട് തകര്‍ക്കുകയായിരുന്നു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ ആക്രമണം. ബര്‍ദാവിലിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇവര്‍ താമസിച്ച അല്‍മവാസി ക്യാംപിലെ ടെന്റിന് നേരെ ആക്രമണം നടത്തുകയായിരുന്നു. രാത്രി നിസ്‌ക്കാരം നടത്തിക്കൊണ്ടിരിക്കെയായിരുന്നു ആക്രമണം. 

ALSO READ: 75 വര്‍ഷം പഴക്കമുള്ള രാജ്യം കവിത കൊണ്ട് തകരുമെന്ന് കരുതും വിധം തരംതാഴരുത്, അരക്ഷിതബോധം അനുഭവിക്കുന്നവരുടെ വിമര്‍ശനത്തിന് കേസെടുക്കരുത്: സുപ്രിംകോടതി നടത്തിയത് ശക്തമായ നിരീക്ഷണം

അബൂ ഹംസയും അദ്ദേഹം താമസിച്ച ടെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ ഈ 25കാരന്റെ. അദ്ദേഹത്തിന്റെ ഭാര്യയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ കൊല്ലപ്പെട്ടിരുന്നു. ജബലിയ ക്യാംപില്‍ അദ്ദേഹം താമസിച്ചിരുന്ന ടെന്റിന് നേരെയാണ് അക്രമണമുണ്ടായത്. 

ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് അരലക്ഷം പിന്നിട്ടിരിക്കുകയാണ്. കുറഞ്ഞത് 50,021 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 113,274 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ശരിയായ മരണക്കണക്ക് 61,700 വരുമെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തകര്‍ന്ന അവശിഷ്ടങ്ങളില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കിയാലുള്ള കണക്കാണിത്. 14,000 പേരെ കാണാനില്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗസ്സയെ സമ്പൂര്‍ണമായി പിടിച്ചെടുത്ത് അവിടെ സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്റാഈലിന്റെ നീക്കം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ തുടർക്കഥയാകുന്നു; സുരക്ഷാ സേന 17 മാവോവാദികളെ വധിച്ചു

National
  •  2 days ago
No Image

അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

ജിസിസി രാജ്യങ്ങളിലെ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ അറിയാം

uae
  •  2 days ago
No Image

കൊല്ലം കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

കുവൈത്തില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ വിദേശികള്‍ക്ക് കടുംവെട്ട്

Kuwait
  •  2 days ago
No Image

കഴിഞ്ഞ സീസണുകളെക്കാൾ 10 മടങ്ങ് ശക്തമായ ടീമാണ് അവർ: എബി ഡിവില്ലിയേഴ്സ്

Cricket
  •  2 days ago
No Image

പ്ലസ്‌ടു പരീക്ഷയിൽ ആൾമാറാട്ടം; നാദാപുരത്ത് ബിരുദ വിദ്യാർഥി പിടിയിൽ

Kerala
  •  2 days ago
No Image

ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റിലേക്ക് നൂറു മില്ല്യണ്‍ ദിര്‍ഹം നല്‍കി സണ്ണി വര്‍ക്കിയും കുടുംബവും

uae
  •  2 days ago
No Image

മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

Saudi-arabia
  •  2 days ago
No Image

മ്യാൻമാറിലെ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; 1,644 മരണം 3,408 പേർക്ക് പരുക്ക്; മരണം പതിനായിരം കവിയാൻ സാധ്യതയെന്ന് യുഎസ്

International
  •  2 days ago