HOME
DETAILS

75 വര്‍ഷം പഴക്കമുള്ള രാജ്യം കവിത കൊണ്ട് തകരുമെന്ന് കരുതും വിധം തരംതാഴരുത്, അരക്ഷിതബോധം അനുഭവിക്കുന്നവരുടെ വിമര്‍ശനത്തിന് കേസെടുക്കരുത്: സുപ്രിംകോടതി നടത്തിയത് ശക്തമായ നിരീക്ഷണം

  
കെ.എ സലിം
March 29 2025 | 01:03 AM

Supreme Courts strong observation in congress mp Imran Pratapgarhi case

ന്യൂഡല്‍ഹി: അഹിംസയും സ്‌നേഹ സന്ദേശവും പ്രചരിപ്പിക്കുന്ന കവിത പശ്ചാത്തല മ്യൂസിക്ക് (ബി.ജി.എം) ആക്കി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതിന് കോണ്‍ഗ്രസ് എം.പിയും കവിയുമായ ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരേ ഗുജറാത്ത് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി സുപ്രിംകോടതി നടത്തിയത് അതിശക്തമായ നിരീക്ഷണങ്ങള്‍. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെയും അതിനായി കോടതികള്‍ ഇടപെടേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രധാന നിരീക്ഷണങ്ങളോടെയാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. കലാപരമായ ആവിഷ്‌കാരങ്ങള്‍ക്കും വിയോജിപ്പുള്ള ആശയങ്ങള്‍ക്കുമെതിരേ ക്രിമിനല്‍ നിയമത്തിന്റെ ദുരുപയോഗം വര്‍ദ്ധിച്ചു വരികയാണ്. ഒരാള്‍ പറഞ്ഞ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് കോടതികളുടെയും പൊലിസിന്റെ ഉത്തരവാദിത്വമാണെന്ന് ബെഞ്ച് പറഞ്ഞു.

ഒരു വ്യക്തിയോ വ്യക്തികളുടെയോ കൂട്ടം പ്രകടിപ്പിക്കുന്ന വീക്ഷണങ്ങളോട് യോജിക്കാനാവില്ലെങ്കില്‍ മറ്റൊരു കാഴ്ചപ്പാട് പ്രകടിപ്പിച്ചുകൊണ്ട് നേരിടുകയാണ് ആരോഗ്യകരമായ ഒരു ജനാധിപത്യത്തില്‍, ചെയ്യേണ്ടത്. കവിത, നാടകം, സിനിമകള്‍, ആക്ഷേപഹാസ്യം, കല എന്നിവയുള്‍പ്പെടെയുള്ള സാഹിത്യങ്ങള്‍ മനുഷ്യജീവിതത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നുവെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതിയെയും സുപ്രിംകോടതി ശക്തമായി വിമര്‍ശിച്ചു. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നടപ്പാക്കാനും കോടതികള്‍ ബാധ്യസ്ഥരാണ്. ചിലപ്പോള്‍ ജഡ്ജിമാരായ നമുക്ക് സംസാരിക്കുന്നതോ എഴുതുന്നതോ ആയ വാക്കുകള്‍ ഇഷ്ടപ്പെട്ടേക്കില്ല. പക്ഷേ, ആര്‍ട്ടിക്കിള്‍ 19(1) പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് നമ്മുടെ കടമയാണ്.

പൗരന്മാരുടെ മൗലികാവകാശങ്ങള്‍ തീക്ഷ്ണതയോടെ സംരക്ഷിക്കുന്നതിന് ഭരണഘടനാ കോടതികള്‍ മുന്‍പന്തിയിലായിരിക്കണം. ഭരണഘടനയും ഭരണഘടനയുടെ ആദര്‍ശങ്ങളും ചവിട്ടിമെതിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതിയാണ്. എല്ലാ ലിബറല്‍ ഭരണഘടനാ ജനാധിപത്യത്തിലും പൗരന്മാര്‍ക്ക് ഉണ്ടായിരിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമായ സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ എപ്പോഴും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതിനായിരിക്കണം കോടതിയുടെ ശ്രമമെന്നും സുപ്രിംകോടതി പറഞ്ഞു. പൊലിസിനോടും ഇതേ കാര്യങ്ങള്‍ കോടതി പറയുകയും ഭരണഘടനയെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. പൊലിസ് ഉദ്യോഗസ്ഥന്‍ ഭരണഘടന പാലിക്കുകയും ആദര്‍ശങ്ങളെ ബഹുമാനിക്കുകയും വേണം.

ഭരണഘടനാ ആദര്‍ശങ്ങളുടെ തത്ത്വചിന്ത ഭരണഘടനയില്‍ തന്നെ കാണാം. ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി രൂപീകരിക്കാനും എല്ലാ പൗരന്മാര്‍ക്കും ചിന്തയുടെയും ആവിഷ്‌കാരത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കാനും ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍. ചിന്തയ്ക്കും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടനയുടെ ആദര്‍ശങ്ങളില്‍ ഒന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലിസ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസെടുത്തതിനെയും കോടതി വിമര്‍ശിച്ചു. പൊലിസ് ഉദ്യോഗസ്ഥര്‍ ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ദുര്‍ബലരും ചാഞ്ചാട്ടക്കാരുമായ ആളുകളുടെ നിലവാരത്തെ അടിസ്ഥാനമാക്കിയല്ല, ന്യായയുക്തവും ശക്തവുമായ മനസ്സുള്ള ഉറച്ചതും ധീരനുമായ വ്യക്തിയുടെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് സംസാരിക്കുന്നതോ എഴുതുന്നതോ ആയ വാക്കുകള്‍ പരിഗണിക്കേണ്ടത്.

എപ്പോഴും അരക്ഷിതബോധം അനുഭവിക്കുന്ന ആളുകളുടെയോ വിമര്‍ശനത്തെ തങ്ങളുടെ അധികാരത്തിനോ സ്ഥാനത്തിനോ ഭീഷണിയായി കാണുന്നവരുടെയോ നിലവാരത്തെ അടിസ്ഥാനമാക്കി, സംസാരിക്കുന്നതോ എഴുതുന്നതോ ആയ വാക്കുകളുടെ ഫലം വിലയിരുത്താന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഒരു കവിതയോ കോമഡിയോ രാജ്യത്തിന് ശത്രുത സൃഷ്ടിക്കുന്നതായോ 75 വര്‍ഷം പഴക്കമുള്ളൊരു റിപ്പബ്ലിക്കിനെ തകര്‍ക്കുമെന്നോ ആരോപിക്കുന്ന തരത്തില്‍ തരംതാഴരുതെന്നും സുപ്രിംകോടതി ഓര്‍മിപ്പിച്ചു. അഭിപ്രായങ്ങളുടെ ജനകീയ സ്വീകാര്യതയുടെ അടിസ്ഥാനത്തിലല്ല അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കേണ്ടതെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും നമ്മുടെ പൊലിസ് സംവിധാനത്തിന് ഭരണഘടനാ ഉറപ്പുകളെക്കുറിച്ച് അറിയില്ല.

ഒരു കവിതയുടെയോ, സ്റ്റാന്‍ഡ്അപ്പ് കോമഡി പോലുള്ള ഏതെങ്കിലും തരത്തിലുള്ള കലയുടെയോ വിനോദത്തിന്റെയോ പാരായണം, വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ ഉണ്ടാക്കുമെന്ന് ആരോപിക്കപ്പെടുന്ന തരത്തിലെത്തരുത്. രാജ്യത്തിന്റെ അടിസ്ഥാനകാര്യങ്ങളില്‍ നമ്മള്‍ അത്രയധികം അസ്ഥിരരാണെന്ന് കാണാന്‍ കഴിയില്ല. ഇത്തരം നടപടി ഒരു സ്വതന്ത്ര സമൂഹത്തിന് വളരെ അടിസ്ഥാനപരമായ, പൊതുസഞ്ചയത്തിലെ എല്ലാ നിയമാനുസൃതമായ അഭിപ്രായ പ്രകടനങ്ങളെയും അടിച്ചമര്‍ത്തും. ഭരണഘടന നിലവില്‍ വന്ന് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം പൗരന്മാര്‍ക്ക് നല്‍കിയിട്ടുള്ള പ്രധാനപ്പെട്ട മൗലികാവകാശത്തെക്കുറിച്ച് സംസ്ഥാനത്തെ നിയമ നിര്‍വ്വഹണ സംവിധാനങ്ങള്‍ അജ്ഞരാണെന്നാണ് ഈ കേസ് തെളിയിക്കുന്നത്.

ആരോപണ വിധേയമായ 'ഏ ഖൂം കേ പ്യാസെ' എന്ന കവിതയുടെ ലളിതമായ വായനയില്‍ നിന്ന് തന്നെ അത് ഏതെങ്കിലും മതവുമായോ സമൂഹവുമായോ യാതൊരു ബന്ധവുമില്ലെന്നും ദേശീയോദ്ഗ്രഥനത്തെയോ രാജ്യത്തിന്റെ പരമാധികാരത്തെയോ അപകടപ്പെടുത്തുന്ന ഒന്നും തന്നെയില്ലെന്നും വ്യത്മാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കവിതയിലെ വാക്കുകള്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ഭരണാധികാരി നടത്തുന്ന അനീതിയെ വെല്ലുവിളിക്കുക മാത്രമാണ് ഇത് ലക്ഷ്യമിടുന്നത്. അതിനാല്‍ പൊലിസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ല.

ഈ കവിത പ്രചരിപ്പിച്ചത് ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അപമാനിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചാണെന്ന് പറയുന്നത് പരിഹാസ്യമാണ്. അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ അനീതി നേരിടപ്പെട്ടാല്‍ അതിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഭരണാധികാരികളോട് മാത്രമേ കവിത പറയുന്നുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. ആനന്ദ് ചിന്താമണി ദിഘെ കേസില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നടത്തിയ നിരീക്ഷണങ്ങളും വിധിന്യായത്തില്‍ ഉദ്ധരിച്ചു.

Supreme Court's strong observation in congress mp Imran Pratapgarhi case

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുന്നാളമ്പിളി തൊട്ട് പൊന്നിന്‍കുതിപ്പ്; വില സര്‍വ്വകാല റെക്കോര്‍ഡില്‍

Business
  •  16 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് നടത്താനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടം നിയമോപദേശം തേടും

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

Kerala
  •  17 hours ago
No Image

പ്രീ പ്രൈമറി പഠനം അടിമുടി മാറുന്നു; ഇനിമുതൽ മൂന്ന് വർഷത്തെ പാഠ്യപദ്ധതിയാവും

Kerala
  •  18 hours ago
No Image

പ്രാക്ടിക്കൽ പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ച വിദ്യാർത്ഥിയെ വിജയിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാലയുടെ നീക്കം

Kerala
  •  18 hours ago
No Image

പള്ളിവാസൽ വിപുലീകരണ പദ്ധതി; കമ്മിഷനിങ്ങിന് മുമ്പേ കെഎസ്ഇബി ഉൽപാദിപ്പിച്ചത് അഞ്ച് കോടി യൂണിറ്റിന്റെ വൈദ്യുതി

Kerala
  •  18 hours ago
No Image

ഇത്തവണത്തെ പെരുന്നാൾ; നിശബ്ദമായി വയനാട് മുണ്ടക്കൈ ജുമാമസ്ജിദ്

Kerala
  •  18 hours ago
No Image

ആശ വർക്കർമാരുടെ സമരം 50ാം ദിവസത്തിലേക്ക് കടന്നു; ഇന്ന് മുടി മുറിച്ച് പ്രതിഷേധം നടത്തും

Kerala
  •  19 hours ago
No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  a day ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  a day ago