HOME
DETAILS

'ദൈവം മികച്ച ഗണിതശാസ്ത്രജ്ഞന്‍' പോള്‍ ഡിറാകിന്റെ വഴിയേ വില്ലി സൂണും, ദൈവം ഉണ്ടെന്ന് തെളിയിക്കാന്‍ തന്റെ സൂത്രവാക്യത്തിലൂടെ സാധിക്കുമെന്ന് ശാസ്ത്രജ്ഞന്‍ 

  
March 09 2025 | 10:03 AM

God is a great mathematician Willy Soon follows in Paul Diracs footsteps says scientist his formula can prove Gods existence

ലണ്ടന്‍: ഗണിത സൂത്രവാക്യത്തിലൂടെ ദൈവമുണ്ടെന്ന് തെളിയിക്കാന്‍ ആകുമെന്ന് ഹാര്‍വാര്‍ഡ് ആന്‍ഡ് സ്മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുള്ള ജ്യോതിശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ ഡോ. വില്ലി സൂണ്‍. ടക്കര്‍ കാള്‍സണ്‍ പോഡ്കാസ്റ്റിലൂടെയാണ് തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യം ഇദ്ദേഹം അവതരിപ്പിച്ചത്. ദൈവ സാന്നിധ്യം തന്റെ ഗണിത സൂത്രവാക്യത്തിലൂടെ തെളിയിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഫൈന്‍ ട്യൂണിംഗ് വാദമാണ് വില്ലി സൂണിന്റെ ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. പ്രപഞ്ചത്തിന്റെ ഭൗതികമായ കാര്യങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ പാകത്തില്‍ വളരെ കൃത്യമായി നിര്‍ണയിച്ചിരിക്കുന്നതിനാല്‍ ഇതൊട്ടും യാദൃശ്ചികമായി സംഭവിച്ചതാകില്ലെന്നാണ് സിദ്ധാന്തം പറയുന്നത്. ആദ്യമായി ഇത്തരത്തില്‍ ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചത് കേംബ്രിഡ്ജിലെ ഗണിത ശാസ്ത്രജ്ഞനായ പോള്‍ ഡിറാകാണ്. ചില കോസ്മിക് സ്ഥിരാങ്കങ്ങള്‍ അതിശയിപ്പിക്കുന്ന കൃത്യതയോടെ എങ്ങനെ യോജിക്കുന്നുവെന്ന് പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു പ്രതിഭാസമാണ്. 

'പ്രകൃതിയുടെ അടിസ്ഥാന സവിശേഷതകളില്‍ ഒന്നായി തോന്നുന്നത് അടിസ്ഥാന ഭൗതിക നിയമങ്ങള്‍ മഹത്തായ സൗന്ദര്യത്തിന്റെയും ശക്തിയുടെയും ഗണിതശാസ്ത്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ വിവരിച്ചിരിക്കുന്നു എന്നതാണ്. അത് മനസ്സിലാക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള ഗണിതശാസ്ത്രം ആവശ്യമാണ്. പ്രകൃതി എന്തുകൊണ്ടാണ് ഈ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം? ദൈവം വളരെ മികച്ച ഗണിതശാസ്ത്രജ്ഞനാണെന്നും പ്രപഞ്ചം നിര്‍മ്മിക്കുന്നതില്‍ അദ്ദേഹം വളരെ നൂതനമായ ഗണിതശാസ്ത്രമാണ് ഉപയോഗിച്ചിരിക്കുന്നത്,' എന്നാണ് ഇതിനെക്കുറിച്ച് പോള്‍ ഡിറാക് 1963ല്‍ എഴുതിയിരിക്കുന്നത്.

ശാസ്ത്രജ്ഞര്‍ സാധാരണയായി ശാസ്ത്രത്തെ മതവുമായി ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാറുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, തന്റെ അവസാന പുസ്തകത്തില്‍, പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് ദൈവത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ വ്യക്തമാക്കിയിരുന്നു.

'God is a great mathematician' Willy Soon follows in Paul Dirac's footsteps, says scientist, his formula can prove God's existence



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീജാപ്പൂരിൽ ഏറ്റമുട്ടൽ, വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; ഇവരിൽ നിന്ന് ഇൻസാസ് റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെത്തി

National
  •  an hour ago
No Image

'ഞങ്ങള്‍ക്കും സന്തോഷിക്കണം, ഞങ്ങള്‍ ഈ ഈദ് ആഘോഷിക്കും' മരണം പെയ്യുന്ന ഗസ്സയിലെ കുരുന്നുകള്‍ പറയുന്നു

International
  •  an hour ago
No Image

കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും മരിച്ചു

Kerala
  •  an hour ago
No Image

ബീറ്റാർ യുഎസ്: ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ നാടുകടത്താൻ ശ്രമിക്കുന്ന സയണിസ്റ്റ് ശക്തി

latest
  •  2 hours ago
No Image

കാപ്‌സിക്കം ഇനി വീട്ടിലെ ടെറസിലും എളുപ്പത്തില്‍ വളര്‍ത്താം; കടയിലൊന്നും പോയി വാങ്ങിക്കണ്ട

TIPS & TRICKS
  •  2 hours ago
No Image

പഞ്ചാബിൽ ലഹരി മാഫിയക്കെതിരെ പൊലിസിന്റെ ബുൾഡോസർ നടപടി; അനധികൃത നിർമ്മാണങ്ങൾ തകർത്തു

National
  •  3 hours ago
No Image

പെരുന്നാള്‍ പുലരിയില്‍ ഇസ്‌റാഈല്‍ കവര്‍ന്നത് നിരവധി കുരുന്നു ജീവനുകളെ; മരണം 76 കവിഞ്ഞു 

International
  •  3 hours ago
No Image

പെരുന്നാളമ്പിളി തൊട്ട് പൊന്നിന്‍കുതിപ്പ്; വില സര്‍വ്വകാല റെക്കോര്‍ഡില്‍

Business
  •  4 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് നടത്താനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടം നിയമോപദേശം തേടും

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

Kerala
  •  5 hours ago