GCC രാജ്യങ്ങളിലുള്ളവർക്ക് ഒന്നിലധികം Entry Visa ഓപ്ഷനുകളിലൂടെ ഇനി ഉംറ നിർവഹിക്കാം
റിയാദ്: ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാർക്ക് ഒന്നിലധികം എൻട്രി വിസ ഓപ്ഷനുകളിലൂടെ ഇനി വിശുദ്ധ ഉംറ നിർവഹിക്കാം. സൗദി അറേബ്യയിലെ ഹജ്, ഉംറ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. തീർത്ഥാടനം സുഗമവും തടസ്സരഹിതവുമാക്കാൻ ആണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
വിസ ഓപ്ഷനുകളിൽ ഇവ ഉൾപ്പെടുന്നു:
ഉംറ വിസ - സ്പെഷ്യൽ ആയി ഉംറ നിർവഹിക്കുന്നതിന്.
ട്രാൻസിറ്റ് വിസ - ഉംറ ഉൾപ്പെടെ സൗദി അറേബ്യയിൽ ഹ്രസ്വ താമസം അനുവദിക്കുന്നു.
ടൂറിസ്റ്റ് വിസ - രാജ്യം സന്ദർശിക്കാനും ഉംറ നിർവഹിക്കാനും കഴിയുന്നു.
മദീനയിലെ മസ്ജിദു നബവിയില് റൗദ അൽ-ഷരീഫ് സന്ദർശിക്കാൻ നുസുക് ആപ്ലിക്കേഷൻ വഴി മുൻകൂർ ബുക്കിംഗ് ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ജിസിസി നിവാസികൾക്ക് വർഷത്തിൽ ഏത് സമയത്തും ഉംറ നിർവഹിക്കാമെന്ന് കഴിഞ്ഞ ഡിസംബറിൽ സൗദി ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
2024ൽ രാജ്യത്തിന് പുറത്ത് നിന്നുള്ള 16,924,689 തീർഥാടകരെങ്കിലും ഉംറ നിർവഹിച്ചതായാണ് കണക്ക്.
Gulf residents can perform Umrah via multiple visa options
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."