സഞ്ജുവിനെ പോലെ തന്നെയാണ് അവനും പുറത്തായത്: ചൂണ്ടിക്കാട്ടി ഇന്ത്യൻ ഇതിഹാസം
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ മോശം ബാറ്റിങ് പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. പരമ്പരയിൽ സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി മികച്ചതാണെങ്കിലും ബാറ്റിങ് മോശമായെന്നാണ് അശ്വിൻ പറഞ്ഞത്.
'പരമ്പരയിൽ പ്രധാന പ്രശ്നം സൂര്യകുമാറിൻ്റെ ബാറ്റിങ്ങായിരുന്നു. തീർച്ചയായും, ഈ പരമ്പരയിൽ അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി മികച്ചതായിരുന്നു. എന്നാൽ അദ്ദേഹത്തിന് തൻ്റെ ബാറ്റിങ്ങിൽ ഫോം ആവാൻ സാധിച്ചില്ല. സഞ്ജു സാംസണും സ്കൈയും ഒരേ പന്തിൽ തന്നെ പുറത്തായി. ഒരേ ഷോട്ട്, ഒരേ പിഴവ്, ഒരേ രീതിയിലുള്ള പുറത്താകൽ സൂര്യകുമാർ ആവർത്തിച്ചു. ഒന്നോ രണ്ടോ ഗെയിമുകളിൽ ഇത് സംഭവിക്കുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയും. പക്ഷേ എപ്പോഴും ഇത് സംഭവിക്കുന്നത് സാധാരണമല്ല,' അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
അഞ്ച് ടി-20കളിൽ നിന്നും 28 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാൻ സാധിച്ചത്. 0,12,14,0, 2 എന്നിങ്ങനെയാണ് സൂര്യ നേടിയ സ്‌കോറുകൾ. പരമ്പരയിൽ ഫ്‌ളിക്ക് ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സൂര്യകുമാർ പലപ്പോഴും പുറത്താക്കപ്പെട്ടത്. മലയാളി സൂപ്പർതാരം സഞ്ജു സാംസണും ഇതേ രീതിയിൽ ആയിരുന്നു പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."