ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ
ജറുസലേം: തിങ്കളാഴ്ച ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിൽ പുതിയ ട്രംപ് ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഹമാസുമായുള്ള വെടിനിർത്തലിൻ്റെ രണ്ടാം ഘട്ട ചർച്ചകളും ആരംഭിക്കും.
ഇസ്റാഈൽ വിടുന്നതിനുമുമ്പ്, ചൊവ്വാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണുമ്പോൾ "ഹമാസിനെതിരായ വിജയം", ഇറാനെ നേരിടൽ, എല്ലാ ബന്ദികളെയും മോചിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനുവരിയിൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം ട്രംപ് ഒരു വിദേശ നേതാവുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്, “ഇത് ഇസ്റാഈൽ - അമേരിക്കൻ സഖ്യത്തിൻ്റെ ശക്തിയുടെ സാക്ഷ്യമാണെന്ന് താൻ കരുതുന്നതായും” വിമാനത്തിൽ കയറുന്നതിന് മുമ്പ് നെതന്യാഹു വ്യക്തമാക്കി.
ഞായറാഴ്ച രാത്രി യുഎന്നിലെ ഇസ്റാഈൽ അംബാസഡർ ഡാനി ഡാനൻ അദ്ദേഹത്തെ യുഎസ് തലസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു, വരാനിരിക്കുന്ന ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച "ഇസ്റാഈലും അമേരിക്കയും തമ്മിലുള്ള സഖ്യത്തെ ശക്തിപ്പെടുത്തുമെന്നും തങ്ങളുടെ സഹകരണം വർദ്ധിപ്പിക്കുമെന്നും" അദ്ദേഹം ഊന്നിപ്പറഞ്ഞു.
15 മാസത്തെ യുദ്ധത്തിന് ശേഷം വെടിനിർത്തൽ കരാർ ഒപ്പിട്ടതിൻ്റെ ക്രെഡിറ്റ് അവകാശപ്പെട്ട ട്രംപ്, ഇസ്റാഈലുമായും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഞായറാഴ്ച പറഞ്ഞു. “നെതന്യാഹു ചൊവ്വാഴ്ച വരുന്നു, വലിയ ചില മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു,” ട്രംപ് പറഞ്ഞു. തിങ്കളാഴ്ച മുതൽ ട്രംപിൻ്റെ മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്‌കോഫുമായി സന്ധിയുടെ രണ്ടാം ഘട്ട നിബന്ധനകൾ സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കുമെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.
Israeli Prime Minister Benjamin Netanyahu travels to Washington to discuss ceasefire negotiations for the Gaza conflict, aiming to broker a lasting peace agreement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."