HOME
DETAILS
MAL
എട്ടിന്റെ പണിയുമായി കുവൈത്ത്; വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 ദിനാർ പിഴ
February 03 2025 | 15:02 PM
വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 75 ദിനാർ പിഴ ചുമത്തുമെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു. കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പിഴക്ക് പുറമെ ഇത്തരം നിയമലംഘനങ്ങൾക്ക് മൂന്ന് മാസം വരെ തടവ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റോഡിൽ വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ, മറ്റു ഹാൻഡ് ഹെൽഡ് ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്.
2025 ഏപ്രിൽ 22 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഇത്തരം ഗുരുതര നിയമലംഘനങ്ങൾ കോടതി നടപടികൾക്കായി ശുപാർശ ചെയ്യുന്നതും, നിയമലംഘനങ്ങൾക്ക് 150 മുതൽ 300 ദിനാർ വരെ പിഴ, മൂന്ന് മാസത്തെ തടവ് എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരാവുന്നതുമാണെന്നും അധികൃതർ വ്യക്തമാക്കി.
അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം കുവൈത്ത് ഭേദഗതി ചെയ്തിരുന്നു. ഗുരുതര നിയമലംഘനങ്ങൾക്ക് ശിക്ഷയായി അഞ്ച് വർഷം വരെ തടവും 3000 ദിനാർ പിഴയും ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ്. നമ്പർ 5/2025 പ്രകാരമുള്ള ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.
മറ്റു ട്രാഫിക് കുറ്റകൃത്യങ്ങളും ശിക്ഷയും
1) അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷം തടവ്.
2) ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ മൂന്ന് മാസം തടവും 150 മുതൽ 300 ദിനാർ വരെ പിഴയും.
3) വാഹനമോടിക്കുമ്പോൾ പൊതുധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങൾക്ക് മൂന്ന് മാസം തടവും 150 ദിനാർ പിഴയും.
4) അപകടമുണ്ടായാൽ ഓടി ഒളിക്കുന്നതിന് മൂന്ന് മാസം തടവും 150 ദിനാർ പിഴയും.
5) ബ്രേക്ക് ഇല്ലാതെ വാഹനം ഓടിച്ചാൽ രണ്ട് മാസം തടവും 200 ദിനാർ പിഴയും.
6) കാൽനടയാത്രക്കാരുടെ ഇടവഴിയിൽ വാഹനം ഓടിച്ചാൽ ഒരു മാസം തടവും 100 ദിനാർ പിഴയും..
7) ചുവപ്പ് സിഗ്നൽ മറികടക്കുന്നത്, അമിതവേഗത, എതിർദിശയിൽ വാഹനം ഓടിക്കുന്നത്, വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത് എന്നീ കുറ്റകൃത്യങ്ങൾക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയോ 600 മുതൽ 1000 ദിനാർ വരെ പിഴയോ ലഭിക്കും.
8) മുൻസീറ്റിൽ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ ഇരുത്തുക, ലൈസൻസ് ഇല്ലാത്ത ആൾക്ക് വാഹനം ഓടിക്കാൻ നൽകുക, വാഹനത്തിന്റെ വലിപ്പത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ലംഘനങ്ങൾക്ക് രണ്ട് മാസം തടവും 100 മുതൽ 200 ദിനാർ വരെ പിഴയും ലഭിക്കും.
9) സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അപകടകരമാം വിധം മറ്റ് വാഹനങ്ങളെ മറികടക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരു മാസം വരെ തടവും 50 മുതൽ 100 ദിനാർ വരെ പിഴയും ലഭിക്കും.
10) ഗതാഗത തടസ്സം സൃഷ്‌ടിക്കുക, വാഹനം ഓടിക്കുമ്പോൾ ആവശ്യമായ ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് 45 മുതൽ 75 ദിനാർ വരെ പിഴ ലഭിക്കും.
I couldn't find more information on this topic. You can try searching online for the latest updates on Kuwait's traffic rules and regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."