HOME
DETAILS

ബ്രസീലിന് വീണ്ടും തോൽവി; അർജന്റീനക്ക് പിന്നാലെ കൊളംബിയയും കാനറികളുടെ ചിറകരിഞ്ഞു

  
February 02 2025 | 06:02 AM

Colombia beat brazil in copa america under 20 championship

വെനസ്വെല: കോപ്പ അമേരിക്ക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ബ്രസീലിന് തോൽവി. കാനറിപ്പടയെ എതിരില്ലാത്ത ഒരു ഗോളിന് കൊളംബിയയാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങി 47 മിനിറ്റിൽ നെയ്സർ വില്ലാറിയൽ ആണ് കൊളംബിയക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ജോർദാൻ ബരേരയുടെ പാസിൽ നിന്നും താരം കൃത്യമായി പന്ത് വലയിൽ എത്തിക്കുകയായിരുന്നു. 

ഗോൾ തിരിച്ചടിക്കാനുള്ള ബ്രസീലിന്റെ ശ്രമങ്ങൾ കൊളംബിയൻ പ്രതിരോധം തടഞ്ഞു നിർത്തുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ബ്രസീൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങുകയായിരുന്നു. മത്സരത്തിൽ 59 ബോൾ പൊസഷനും ബ്രസീലിന്റെ അടുത്തായിരുന്നു ഉണ്ടായിരുന്നത്. 12 ഷോട്ടുകളാണ് കൊളംബിയയുടെ പോസ്റ്റിലേക്ക് ബ്രസീൽ ഉതിർത്തത്. ഇതിൽ ഏഴെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 10 ഷോട്ടുകളിൽ രണ്ട് എണ്ണം ഓൺ ടാർഗറ്റിൽ എത്തിക്കാനും കൊളംബിയക്ക് സാധിച്ചു. 

നേരത്തെ ടൂർണമെന്റിൽ അർജന്റീനയോടും ബ്രസീൽ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നത്. നിലവിൽ ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ബ്രസീൽ. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വീതം വിജയവും തോൽവിയുമായി ആറ് പോയിന്റാണ് കാണാറിപ്പടയുടെ കൈവശമുള്ളത്. നാല് മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു സമനിലയുമായി 10 പോയിന്റോടെ കൊളംബിയ ഒന്നാം സ്ഥാനത്തുമാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  14 hours ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  15 hours ago
No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  15 hours ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  15 hours ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  15 hours ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  15 hours ago
No Image

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ

latest
  •  15 hours ago
No Image

നാട്ടിലേക്ക് ട്രെയിനില്‍ 12.5 കിലോ കഞ്ചാവ് കടത്തി ; ആർഎസ്എസ്- സിഐടിയു പ്രവർത്തകർ തിരുവനന്തപുരത്ത് പിടിയിൽ

Kerala
  •  15 hours ago
No Image

ആ പ്രവർത്തിയിലൂടെ സഞ്ജു അഹങ്കാരം കാണിക്കാനാണ് ശ്രമിച്ചത്: മുൻ ഇന്ത്യൻ താരം

Cricket
  •  15 hours ago
No Image

ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല

Kerala
  •  16 hours ago