ചീഞ്ഞളിഞ്ഞ ഭക്ഷണം വിളമ്പി; പ്രവാസിയെ നാടുകടത്താന്‍ കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ നിയമ ലംഘകര്‍ക്കെതിരെയുള്ള സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിനിടയില്‍ ചീഞ്ഞളിഞ്ഞ ഭക്ഷണം വില്‍പന നടത്തിയതിന് പിടിക്കപ്പെട്ട പ്രവാസിയെ നാടുകടത്തും.
കുവൈത്ത് സിറ്റിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ജിലീബ് അല്‍ ഷുയൂഖ് പ്രദേശത്തു നിന്നാണ് കേടായ ഭക്ഷണസാധനങ്ങളും ശുചീകരണ സാമഗ്രികളും വില്‍ക്കുന്ന പ്രവാസിയെ കുവൈത്ത് പൊലിസ് അറസ്റ്റ് ചെയ്തത്.
ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് സുരക്ഷാ വിന്യാസത്തിന്റെ ഭാഗമായി ഈ ആഴ്ച പൊലിസ് പര്യടനം നടത്തിയിരുന്നു. ഒരു മേശപ്പുറത്ത് ഭക്ഷണവും ശുചീകരണ സാമഗ്രികളും വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിക്കുന്നത് കണ്ട പൊലിസിന്റെ പരിശോധനയില്‍ ഭക്ഷണം ചീഞ്ഞളിഞ്ഞതാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലിസ് പട്രോളിംഗ് നടത്തുന്നത് കണ്ടയുടന്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ അറസ്റ്റിലാവുകയായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ ഒരു ഏഷ്യന്‍ പൗരനാണെന്ന് കണ്ടെത്തി.
മൊത്തത്തില്‍ 4.9 ദശലക്ഷം ജനസംഖ്യയുള്ള, ഭൂരിഭാഗം വിദേശികളുള്ള കുവൈത്ത്, നിലവില്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും തൊഴില്‍ വിപണിയെ നിയന്ത്രിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാനുള്ള ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട അനധികൃത വിദേശ താമസക്കാര്‍ക്കെതിരെ അധികാരികള്‍ അടുത്തിടെ രാജ്യവ്യാപകമായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
നിയമം നടപ്പാക്കുന്നതിലും താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിലും യാതൊരു ഇളവും കാണിക്കില്ലെന്നാണ് കുവൈത്ത് അധികാരികളുടെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."