HOME
DETAILS

ദുബൈ: ഷെയ്ഖ് സായിദ് റോഡിൽ മൂന്ന് പ്രധാന ട്രാഫിക് പദ്ധതികളുമായി ആർടിഎ

  
January 31 2025 | 17:01 PM

Dubais RTA Unveils Three Major Traffic Projects on Sheikh Zayed Road

ദുബൈ; ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി ഷെയ്‌ഖ് സായിദ് റോഡിൽ മൂന്ന് പ്രധാന ട്രാഫിക് പദ്ധതികൾ നടപ്പാക്കി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). അൽ മനാറയിലേക്കുള്ള ഗതാഗതത്തിനായി ഒരു അധിക പാത അവതരിപ്പിക്കുന്നുണ്ട്, കൂടാതെ ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും അൽ മനാറ സ്ട്രീറ്റിനും ഇടയിൽ അബൂദബിയുടെ ദിശയിൽ ലയിക്കുന്ന ദൂരം നീട്ടുന്നതാണ് ആദ്യത്തേ പദ്ധതി.

ഈ ദിശയിലുള്ള വാഹനങ്ങളുടെ ശേഷി 30 ശതമാനത്തോളം വർധിപ്പിക്കാനും എൻട്രി, എക്‌സിറ്റ് ഒഴുക്ക് ഗണ്യമായി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് ആർടിഎ റോഡ് ഫെസിലിറ്റീസ് മെയിൻ്റനൻസ് ഡയറക്‌ടർ അബ്‌ദുല്ല ലൂത്ത വ്യക്തമാക്കി. ഷെയ്ഖ് സായിദ് റോഡ് ദുബൈ മാളിനടുത്തെ ആദ്യ ഇന്റർചേഞ്ചിലേക്കുള്ള ഷാൻഗ്രില ഹോട്ടലിന് മുൻപിലെ സർവിസ് എക്സിറ്റ് റോഡ് നവീകരണമാണ് മറ്റൊരു പദ്ധതി.

സർവിസ് റോഡിൽ നിന്നുള്ള പ്രവേശനവും അൽ സഫ സ്ട്രീറ്റിലേക്കും ദുബൈ മാളിലേക്കുമുള്ള എക്‌സിറ്റിനും ഇടയിലുള്ള ലയന ദൂരങ്ങൾ വിപുലീകരിക്കുന്നത് ഈ സ്‌ഥലത്തെ ഗതാഗതം മെച്ചപ്പെടുത്തുന്നതും തിരക്ക് ലഘുകരിക്കുന്നതും ലക്ഷ്യമിട്ടാണെന്ന് ആർടിഎ അറിയിച്ചു.

അൽ മറാബി സ്ട്രീറ്റിനും അൽ മനാറ സ്ട്രീറ്റിനും ഇടയിലുള്ള ലയന ദൂരം അബൂദബിയുടെ ദിശയിലേക്ക് നീട്ടുന്നത് ഉൾപ്പെടുത്തിയാണ് മൂന്നാമത്തെ നവീകരണം. വിവിധ സ്‌ഥലങ്ങളിലെ തിരക്കും കാത്തിരിപ്പ് ദൈർഘ്യവും കുറയ്ക്കുന്നതിനും തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ ചലനം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ലൂത്ത വിശദീകരിച്ചു.

Dubai's Roads and Transport Authority (RTA) launches three key traffic projects on Sheikh Zayed Road, aimed at enhancing traffic flow and reducing congestion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന 

Saudi-arabia
  •  14 hours ago
No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  14 hours ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  14 hours ago
No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  15 hours ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  15 hours ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  15 hours ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  15 hours ago
No Image

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ

latest
  •  15 hours ago
No Image

നാട്ടിലേക്ക് ട്രെയിനില്‍ 12.5 കിലോ കഞ്ചാവ് കടത്തി ; ആർഎസ്എസ്- സിഐടിയു പ്രവർത്തകർ തിരുവനന്തപുരത്ത് പിടിയിൽ

Kerala
  •  15 hours ago
No Image

ആ പ്രവർത്തിയിലൂടെ സഞ്ജു അഹങ്കാരം കാണിക്കാനാണ് ശ്രമിച്ചത്: മുൻ ഇന്ത്യൻ താരം

Cricket
  •  15 hours ago