HOME
DETAILS

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന നേട്ടം നിലനിര്‍ത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ വന്‍ വര്‍ധന

  
Web Desk
January 31 2025 | 14:01 PM

Dubai International Airport Retains Top Spot as Worlds Busiest Airport

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തിൽ വന്‍ വര്‍ധന. 9.23 കോടി യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 

കൊവിഡിന് മുമ്പ് 2018ല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത് 8.91 കോടി യാത്രക്കാരാണ്. ഈ റെക്കോര്‍ഡും ഇപ്പോൾ പഴങ്കഥയായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന നേട്ടം നിലനിര്‍ത്തിയിരിക്കുകയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിന്‍റെ എയര്‍പോര്‍ട്ടാണ് ദുബൈയെന്നും, വ്യോമയാന മേഖലയിലെ പുതിയ ലോകമാണിതെന്നും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തി​ൽ എമി​റാ​ത്തി നിലവാരം​ അ​നു​സ​രി​ച്ച്​ ആ​ഗോ​ള വ്യോ​മ​യാ​ന രം​ഗം നവീകരിക്കുന്നതിനായി 12,800 കോ​ടി ദി​ർ​ഹം നി​ക്ഷേ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മൂ​ന്ന്​ ല​ക്ഷം വി​മാ​ന സ​ർ​വി​സു​ക​ളാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ഉണ്ടായിരുന്ന​ത്. ദു​ബൈ​യി​ൽ​ നി​ന്ന്​ 106 വി​മാ​ന​ക്ക​മ്പ​നി​ക​ൾ 107 രാ​ജ്യ​ങ്ങ​ളി​ലെ 272 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ, സഊ​ദി അ​റേ​ബ്യ, യു.കെ, പാ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ദു​ബൈ​യി​ൽ​ നി​ന്ന്​ കൂടുതൽ വി​മാ​ന​ങ്ങ​ളും സർവിസ് നടത്തുന്നത്. 43 ല​ക്ഷം പേ​രാ​ണ് ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ആ​ദ്യ 15 ദി​വ​സം ദു​ബൈ വി​മാ​ന​ത്താ​വ​ളത്തിലൂടെ യാ​ത്ര ചെ​യ്ത​ത്​. 1.7 കോടി അന്താരാഷ്ട്ര യാത്രക്കാര്‍ കഴിഞ്ഞ വര്‍ഷം ആദ്യ 11 മാസങ്ങളില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തതായി ദുബൈ എക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിന്‍റെ ഏറ്റവും പുതിയ ഡേറ്റയില്‍ വ്യക്തമാക്കുന്നു. 

Dubai International Airport maintains its position as the world's busiest airport, recording significant growth in passenger numbers, solidifying its status as a major global aviation hub.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന 

Saudi-arabia
  •  14 hours ago
No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  14 hours ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  14 hours ago
No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  15 hours ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  15 hours ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  15 hours ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  15 hours ago
No Image

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ

latest
  •  15 hours ago
No Image

നാട്ടിലേക്ക് ട്രെയിനില്‍ 12.5 കിലോ കഞ്ചാവ് കടത്തി ; ആർഎസ്എസ്- സിഐടിയു പ്രവർത്തകർ തിരുവനന്തപുരത്ത് പിടിയിൽ

Kerala
  •  15 hours ago
No Image

ആ പ്രവർത്തിയിലൂടെ സഞ്ജു അഹങ്കാരം കാണിക്കാനാണ് ശ്രമിച്ചത്: മുൻ ഇന്ത്യൻ താരം

Cricket
  •  15 hours ago