HOME
DETAILS

'രക്തസാക്ഷിത്വങ്ങള്‍ നമ്മെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂ'  മുഹമ്മദ് ദൈഫിന്റെ രക്തസാക്ഷിത്വം പ്രഖ്യാപിച്ച് അബൂ ഉബൈദ

  
Web Desk
January 31 2025 | 09:01 AM

Abu Obeida Announces Martyrdom of Mohammad Deif

ഗസ്സ: 'ഞങ്ങളുടെ ധീരനായ നേതാവ് മുഹമ്മദ് ദൈഫിന്റെ രക്തസാക്ഷിത്വത്തില്‍ ഞങ്ങള്‍ ദുഃഖം രേഖപ്പെടുത്തുന്നു. എന്നാല്‍ ഈരക്തസാക്ഷിത്വങ്ങള്‍ നമ്മെ തളര്‍ത്തുന്നില്ല. എത്ര വലിയ നഷ്ടമായാലും അതൊന്നും നമ്മുടെ ബറ്റാലിയനേയോ ചെറുത്തു നില്‍പിനുള്ള ദൃഢനിശ്ചയത്തേയോ  ദുര്‍ബലപ്പെടുത്തുന്നില്ല' തിങ്ങി നിറഞ്ഞ ഫലസ്തീന്‍ ജനതക്കു മുന്നില്‍ അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദ പറഞ്ഞു. വീഡിയോ സന്ദേശം വഴി ദൈഫിന്റെ രക്തസാക്ഷിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാഫ് ഡപ്യൂട്ട് ചീഫ് മര്‍വാന്‍ ഇസ്സ, ആയുധ കമാന്‍ഡര്‍ ഗാസി അബൂ തഅ്മ, ഹ്യൂമന്‍ റിസോഴ്‌സ് സെക്ഷന്‍ കമാന്‍ഡര്‍ റഈദ് താബത്, ഖാന്‍ യൂനിസ് ബ്രിഗേഡ് കമാന്‍ഡര്‍ റാഫെ സലാമ, നോര്‍ത്തേണ്‍ കമാന്‍ഡര്‍ അഹമദ് അല്‍ ഗന്‍ദൗര്‍ എന്നിവരുടെ രക്തസാക്ഷിത്വവും അദ്ദേഹം ഇതോടൊപ്പം പ്രഖ്യാപിച്ചു. മധ്യ ഗവര്‍ണേറ്റ് ബ്രിഗേഡ് കമാന്റര്‍ അയ്മന്‍ നൗഫലിന്റെ രക്തസാക്ഷിത്വും അദ്ദേഹം ഫലസ്തീന്‍ ജനതയെ അറിയിച്ചു. 

നേതൃത്വനിരയില്‍ വന്ന ഈ ഭീമന്‍ നഷ്ടങ്ങള്‍ ഈ കമാന്‍ഡര്‍മാരുടെ ത്യാഗങ്ങള്‍ ഖസ്സാം ബ്രിഗേഡുകളുടെ ദൃഢനിശ്ചയം തകര്‍ക്കില്ലെന്ന് ചെറുത്തു നില്‍പ് പോരാളികള്‍ക്കും ഫലസ്തീന്‍ ജനതക്കും അദ്ദേഹം ഉറപ്പു നല്‍കി. 

' നമ്മുടെ മഹത്തായ നേതാക്കളുടെ രക്തസാക്ഷിത്വം നമുക്ക് വന്‍ നഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവാം. എന്നാല്‍ അത് അല്‍പം പോലും നമ്മുടെ പോരാളികളേയോ ചെറുത്തുനില്‍പിനേയോ ദുര്‍ബലപ്പെടുത്തിയിട്ടില്ല- അദ്ദേഹം പറഞ്ഞു. നേതാക്കളുടെ മരണം പ്രതിരോധത്തെ കൂടുതല്‍ കൂടുതല്‍ ശക്തമാക്കി. ഇസ്‌റാഈലിനെതിരായ അവരുടെ പോരാട്ടങ്ങളുടെ തീവ്രത വര്‍ധിപ്പിച്ചു.  

'അവരില്‍ ഓരോരുത്തരും രക്തസാക്ഷികളായതിന് ശേഷം, ഞങ്ങളുടെ മുജാഹിദുകളുടെ ദൃഢനിശ്ചയം കൂടുതല്‍ ശക്തമായി. നമ്മുടെ പോരാളികള്‍ ശത്രുവിന് കൂടുതല്‍ നാശം വരുത്തി' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഒരു നേതാവിന്റെ പിന്‍ഗാമിയായി നിരവധി നേതാക്കള്‍ എത്തുന്നു, ഒരു രക്തസാക്ഷി ആയിരം രക്തസാക്ഷികളെ തനിക്കു പിറകില്‍ അവശേഷിപ്പുന്നു- അദ്ദേഹം തന്റെ വാക്കുകള്‍ ഉപസംഹരിച്ചു. 

കൊല്ലപ്പെട്ട ഹമാസ് മേധാവി യഹ്‌യാ സിന്‍വാറിനൊപ്പം ഹമാസിന്റെ സൈനിക തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ് മുഹമ്മദ് ദൈഫ്. 
ധീരോദാത്തമായ പോരാട്ടത്തിലൂടെ ഫലസ്തീന്‍ ജനതയുടെ ഹൃദയങ്ങളില്‍ സ്വാധീനം പടര്‍ത്തിയ സൈനിക തന്ത്രജ്ഞനായിരുന്നു അദ്ദേഹം. പോയ വര്‍ഷം ജൂലൈ 13ന് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ട വിവരം ഇന്നലെയാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. 

1965ല്‍ ഖാന്‍ യൂനുസിലെ അഭയാര്‍ഥി ക്യാമ്പിലാണ് മുഹമ്മദ് മസ്‌രി എന്ന മുഹമ്മദ് ദെയ്ഫിന്റെ ജനനം. ഗസ്സ ഇസ്‌ലാമിക് സര്‍വകലാശാലയില്‍നിന്ന് സയന്‍സില്‍ ബിരുദം. 1987ല്‍ ഒന്നാം ഇന്‍തിഫാദയുടെ കാലത്ത് ഹമാസിന്റെ ഭാഗമായി. 1989ല്‍ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തു. 16 മാസം തടവില്‍. അല്‍ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരില്‍ പ്രധാനി കൂടിയാണ് മുഹമ്മദ് ദെയ്ഫ്.

2002ല്‍ ഖസ്സാം ബ്രിഗേഡിന്റെ നേതൃപദവിയില്‍ ഹമാസിന്റെ തുരങ്കങ്ങളുടെ ശൃംഖല വികസിപ്പിച്ചത് ദൈഫ് ആണെന്നാണ് കരുതുന്നത്.നിരവധി തവണ ദൈഫിനെ വധിക്കാന്‍ ഇസ്‌റാഈല്‍ നീക്കം നടത്തി. ആക്രമണത്തിനിടെ, അദ്ദേഹത്തിന്റെ കണ്ണ് നഷ്ടപ്പെടുകയും കാലിന് പരുക്കേല്‍ക്കുകയും ചെയ്തു. 2014 ആഗസ്തില്‍ അദ്ദേഹത്തിന്റെ ഭാര്യയേയും ഏഴു മാസം പ്രായമുള്ള മകനെയും ഇസ്‌റാഈല്‍ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. 

ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സയുടെ ആസൂത്രകന്‍ ദൈഫ് ആണെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  14 hours ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  14 hours ago
No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  14 hours ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  14 hours ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  14 hours ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  15 hours ago
No Image

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ

latest
  •  15 hours ago
No Image

നാട്ടിലേക്ക് ട്രെയിനില്‍ 12.5 കിലോ കഞ്ചാവ് കടത്തി ; ആർഎസ്എസ്- സിഐടിയു പ്രവർത്തകർ തിരുവനന്തപുരത്ത് പിടിയിൽ

Kerala
  •  15 hours ago
No Image

ആ പ്രവർത്തിയിലൂടെ സഞ്ജു അഹങ്കാരം കാണിക്കാനാണ് ശ്രമിച്ചത്: മുൻ ഇന്ത്യൻ താരം

Cricket
  •  15 hours ago
No Image

ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല

Kerala
  •  15 hours ago