HOME
DETAILS
MAL
കുവൈത്തില്‍ നിന്ന് 5 ദിവസത്തിനിടെ നാടുകടത്തിയത് 505 പേരെ
January 31 2025 | 09:01 AM
കുവൈത്ത് സിറ്റി: ജനുവരി 19 മുതല്‍ 23 വരെയുള്ള അഞ്ചു ദിവസത്തിനിടെ 24 സുരക്ഷാ നടപടികളിലായി 461 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 505 പേരെ നാടുകടത്തുകയും ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍സബാഹിന്റെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, രാജ്യവ്യാപകമായി സുരക്ഷ നിലനിര്‍ത്തുന്നതിനും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്ന് മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിയമം പ്രയോഗിക്കുന്നതിലും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിലും മൃദുസമീപനം കാണിക്കില്ലെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു.
505 people were deported from Kuwait in 5 days
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."