ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും സൂപ്പർതാരം പുറത്ത്
മെൽബൺ: 2025 ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. സ്റ്റാർ ഓൾ റൗണ്ടർ മിച്ചൽ മാർഷ് പരുക്ക് മൂലം ടൂർണമെന്റിൽ കളിക്കില്ല. പുറം വേദനയെ തുടർന്നാണ് താരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായത്. വൈകാതെ തന്നെ മിച്ചൽ മാർഷിന്റെ പകരക്കാരനെ ഓസ്ട്രേലിയ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞതിന് ശേഷം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും മാർഷ് കളിക്കുമോ എന്നതും ഇപ്പോൾ സംശയത്തിലാണ്. ലേലത്തിൽ 3.4 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ആയിരുന്നു മാർഷിനെ സ്വന്തമാക്കിയിരുന്നത്.
അതേസമയം ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബിയിൽ ആണ് ഓസ്ട്രേലിയ ഇടം നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയക്കൊപ്പം ഗ്രൂപ്പിൽ ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയ ടീം
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), അലക്സ് കാരി, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷാഗ്നെ, ഗ്ലെൻ മാക്സ്വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.
ഓസ്‌ട്രേലിയയുടെ ഗ്രൂപ്പ് മത്സരങ്ങൾ
ഫെബ്രുവരി 22- ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട്
ഫെബ്രുവരി 25-ഓസ്‌ട്രേലിയ vs സൗത്ത് ആഫ്രിക്ക
ഫെബ്രുവരി 28-ഓസ്‌ട്രേലിയ vs അഫ്ഗാനിസ്ഥാൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."