സാലിക്ക് ടോള്‍ നിരക്കുകള്‍; ടോള്‍ വര്‍ധന ഉണ്ടായിട്ടും ചില യാത്രികര്‍ എങ്ങനെയാണ് 48 ദിര്‍ഹം വരെ ലാഭിക്കുന്നത എന്നറിയാമോ?
ദുബൈ: സാലിക്കിന്റെ പുതിയ ടോള്‍ നിരക്കുകള്‍ ഇന്നുമുതല്‍ (ജനുവരി 31) പ്രാബല്യത്തില്‍ വരുമ്പോള്‍, തിരക്കേറിയ സമയങ്ങളില്‍ ടോള്‍ ഫീസ് വര്‍ധിക്കുമ്പോള്‍, യുഎഇയിലെ നിരവധി വാഹന യാത്രക്കാരെ ഇത് പ്രത്യക്ഷത്തില്‍ ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. എന്നിരുന്നാലും, ചില താമസക്കാര്‍ക്ക് ഈ മാറ്റത്തിന്റെ പ്രയോജനം ലഭിക്കും. ദിവസവും പുലര്‍ച്ചെ 1 മണിക്കും 6 മണിക്കും ഇടയില്‍ വാഹനമോടിക്കുന്നവര്‍ക്ക് കുറച്ച് പണം ലാഭിക്കാം.
'ഞാന്‍ ഷാര്‍ജയില്‍ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ പുലര്‍ച്ചെ 1 മുതല്‍ 6 വരെയുള്ള സൗജന്യ സാലിക്ക് വിന്‍ഡോ ഞാന്‍ ഉപയോഗപ്പെടുത്താറുണ്ട്. ഞാന്‍ രാവിലെ 5.30 ഓടെ പുറപ്പെടും, രാവിലെ 8 മണിക്ക് ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യും. മുമ്പ്, ടോള്‍ ഗേറ്റുകള്‍ ഒഴിവാക്കാന്‍ ഞാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ രാവിലെ 6 മണി വരെ സാലിക്ക് ബാധകമല്ലാത്തതിനാല്‍, ഞാന്‍ ഇത്തിഹാദ് റോഡും ഷെയ്ഖ് സായിദ് റോഡും ഉപയോഗിക്കും.' 1996 മുതല്‍ ഷാര്‍ജയില്‍ താമസിക്കുന്ന അബൂ ഐമന്‍ പറഞ്ഞു.
'സാലിക്ക് ടോള്‍ ലാഭിക്കുന്നതിനു പുറമേ റൂട്ട് ചെറുതായതിനാല്‍ പെട്രോള്‍ ചെലവും എനിക്ക് ലാഭിക്കാം, നേരത്തെ പുറപ്പെടുന്ന നിരവധി പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താനും പണം ലാഭിക്കാനും ഷെയ്ഖ് സായിദ് റോഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ട്രാഫിക്കില്ലാത്ത റോഡുകളിലൂടെ രാത്രികളില്‍ ദുബൈ ചുറ്റിക്കറങ്ങാനാണ് എനിക്കിഷ്ടം. പുലര്‍ച്ചെ 1 മുതല്‍ പുലര്‍ച്ചെ 6 വരെ സാലിക്ക് ചാര്‍ജ് സൗജന്യമായിരിക്കും എന്നതിനാല്‍ രാത്രിയില്‍, പ്രത്യേകിച്ച് വാരാന്ത്യത്തില്‍ കൂടുതല്‍ നേരം ദുബൈയിലൂടെ ചുറ്റിക്കറങ്ങാന്‍ എനിക്ക് ആവേശം തോന്നി. വാരാന്ത്യങ്ങളില്‍ സൗജന്യ സാലിക്ക് ആനുകൂല്യം ലഭിക്കുന്നത് എന്നെപ്പോലുള്ളവര്‍ക്ക് ദുബൈയില്‍ രാത്രി ഡ്രൈവ് ആസ്വദിച്ച് ടോള്‍ ഫീസ് ലാഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച അവസരമാണ്,' കഴിഞ്ഞ 15 വര്‍ഷമായി യുഎഇ നിവാസിയായ അദ്‌നാന്‍ ചൗധരി പറഞ്ഞു.
മാറ്റത്തിന് മുമ്പ് ശൈഖ് സായിദ് റോഡിലെ മൂന്ന് ടോള്‍ ഗേറ്റുകളിലൂടെ ക്ലോക്ക് ടവറില്‍ നിന്ന് ദുബൈ മറീനയിലേക്കുള്ള വാരാന്ത്യ യാത്രയുടെ ഓരോ പാദത്തിനും ചൗധരി സാധാരണയായി 24 ദിര്‍ഹമാണ് ചെലവഴിച്ചു കൊണ്ടിരുന്നത്.
'വാരാന്ത്യങ്ങളില്‍ ടോള്‍ ഫീസില്‍ ഇത് 48 ദിര്‍ഹം ആണ്. പുതിയ ടോള്‍ സംവിധാനം ഉള്ളതിനാല്‍, രാത്രി വൈകിയുള്ള യാത്രകളില്‍ ഈ നിരക്കുകളെ കുറിച്ച് ഞാന്‍ ഇനി വിഷമിക്കേണ്ടതില്ല. ഈ ഓഫര്‍ എനിക്ക് കുറഞ്ഞത് 48 ദിര്‍ഹം ലാഭിക്കാന്‍ സഹായിക്കും, ഇത് കുറേ കാലത്തേക്ക് കണക്കാക്കിയാല്‍ വലിയ സമ്പാദ്യമായിരിക്കും.' അദ്ദേഹം വിശദീകരിച്ചു.
ഇത്തരത്തില്‍ പീക്ക് ടൈം ഒഴിവാക്കി തന്ത്രപരമായി ടോളിനായി ചിലവഴിക്കേണ്ട തുക ലാഭിക്കുന്നവരുമുണ്ട്. എന്നാല്‍ പീക്ക് ടൈമില്‍ ജോലിക്കും മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കും പോകേണ്ടി വരുന്നവര്‍ക്ക് ഈ ആശയം പിന്തുടരാന്‍ സാധിക്കണമെന്നല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."