അരങ്ങേറ്റക്കാരന്റെ പോരാട്ടവീര്യം; അടിച്ചുകയറിയത് ഇന്ത്യക്കാരൻ ഒന്നാമനായ ലിസ്റ്റിലേക്ക്
ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രംക്കുറിച്ച് ഓസ്‌ട്രേലിയൻ താരം ജോഷ് ഇംഗ്ലിസ്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയാണ് ഇംഗ്ലിസ് തിളങ്ങിയത്. 94 പന്തിൽ 102 റൺസാണ് താരം നേടിയത്. 10 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 90 പന്തിൽ നിന്നുമാണ് താരം ഈ സെഞ്ച്വറി പൂർത്തിയാക്കിയത്.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും ജോഷ് ഇംഗ്ലിസ് മാറി. ഈ നേട്ടത്തിൽ ഒന്നാമതുള്ളത് മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനാണ്. 2013ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തിൽ 85 പന്തിൽ സെഞ്ച്വറി നേടിയാണ് താരം ഈ റെക്കോർഡ് സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 664 റൺസിന് ആറ് വിക്കറ്റുകൾ എന്ന നിലയിൽ ഓസ്‌ട്രേലിയ ഡിക്ലയർ ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയക്കായി ഉസ്മാൻ ഖവാജ ഡബിൾ സെഞ്ച്വറിയും സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയും നേടി. 352 പന്തിൽ 232 റൺസാണ് ഖവാജ നേടിയത്. 16 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 188 പന്തിൽ 104 റൺസാണ് സ്മിത്ത് നേടിയത്. 251 പന്തിൽ 141 റൺസാണ് താരം നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ട്രാവിസ് ഹെഡ് അർദ്ധ സെഞ്ച്വറിയും നേടി. 40 പന്തിൽ 57 റൺസാണ് ഹെഡ് നേടിയത്. 10 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് ഹെഡിന്റെ ഇന്നിങ്സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."