India vs England; പരുക്കേറ്റ സൂപ്പർതാരം നാലാം ടി-20യിൽ തിരിച്ചെത്തുന്നു
പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി-20യിൽ പരുക്കേറ്റ റിങ്കു സിങ് ആദ്യ ഇലവനിൽ ഇടം നേടുമെന്ന് റിപ്പോർട്ടുകൾ. പരമ്പരയിലെ ഒന്നാം ടി-20യിൽ ആണ് റിങ്കുവിന് പരുക്കേറ്റത്. മത്സരത്തിനിടെ ഫീൽഡിങ്ങിനിടെയായിരുന്നു താരത്തിന് പരുക്ക് സംഭവിച്ചത്. ഇതിനു പിന്നാലെ റിങ്കു സിങ്ങിന് പരമ്പരയിലെ ബാക്കി രണ്ട് മത്സരങ്ങൾ നഷ്ടമാവുകയായിരുന്നു. ഇപ്പോൾ നാലാം ടി-20യിൽ കളിക്കാനായി റിങ്കു സിംഗ് ഫിറ്റാണെന്നും താരം കളിക്കാൻ തയ്യാറാണെന്നുമാണ് ഇന്ത്യയുടെ അസിസ്റ്റൻ്റ് കോച്ച് അറിയിച്ചിട്ടുള്ളത്.
നാലാം ടി-20യിൽ ധ്രുവ് ജൂറലിന് പകരക്കാരനായിട്ടായിരിക്കും റിങ്കു ഇന്ത്യൻ ടീമിൽ ഇടം നേടുകയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അവസാന രണ്ട് ടി-20കളിൽ ജൂറൽ കളിച്ചെങ്കിലും മികച്ച പ്രകടനങ്ങൾ നടത്താൻ താരത്തിന് സാധിച്ചിരുന്നില്ല, രണ്ട് മത്സരങ്ങളിൽ നിന്ന് വെറും 6 റൺസ് മാത്രമാണ് ജുറൽ നേടിയത്.
നിലവിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ പരമ്പരയിൽ 2-1ന് മുന്നിലാണ് ഇന്ത്യ. അതുകൊണ്ട് തന്നെ നാലാം മത്സരം വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. എന്നാൽ നാലാം മത്സരം വിജയിച്ചുകൊണ്ട് പരമ്പരയിൽ ഇന്ത്യക്കൊപ്പം പിടിക്കാൻ ആയിരിക്കും ഇംഗ്ലണ്ട് ലക്ഷ്യം വെക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."