HOME
DETAILS

700ാം തവണയും എതിരാളികളെ വീഴ്ത്തി; ചരിത്രനേട്ടത്തിൽ റൊണാൾഡോ

  
January 31 2025 | 03:01 AM

Cristaino ronaldo create a new record in football

റിയാദ്: സഊദി പ്രൊ ലീഗിൽ അൽ നസർ വിജയകുതിപ്പ് തുടരുന്നു. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ അൽ റെയ്ദിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസർ പരാജയപ്പെടുത്തിയത്. ഈ തകർപ്പൻ വിജയത്തോടെ മറ്റൊരു ഫുട്‍ബോൾ താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കൈപ്പിടിയിലാക്കിയത്. 

ഫുട്ബോളിൽ ക്ലബ് തലത്തിൽ 700 വിജയങ്ങൾ നേടുന്ന ആദ്യ താരമായാണ് റൊണാൾഡോ മാറിയത്. അൽ നസറിന് പുറമെ സ്പോർട്ടിങ് ലിസ്ബൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, റയൽ മാഡ്രിഡ് എന്നീ ടീമുകൾക്കൊപ്പവും റൊണാൾഡോ ഒരുപാട് വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 

മത്സരത്തിൽ റൊണാൾഡോ ഒരു ഗോളും അസിസ്റ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ 35ാം മിനിറ്റിൽ ആയിരുന്നു റൊണാൾഡോ ലക്ഷ്യം കണ്ടത്. പിന്നീട് 47ാം മിനിറ്റിൽ നവാഫ് ബൗഷലിലൂടെ അൽ നസർ രണ്ടാം ഗോളും നേടി. അൽ റെയ്ദിന് വേണ്ടി അബ്ദുൽ സയൂദാണ് ഗോൾ നേടിയത്. 

വിജയത്തോടെ സഊദി പ്രൊ ലീഗിൽ മൂന്നാം സ്ഥാനത്താണ് അൽ നസർ. 18 മത്സരങ്ങൾ പിന്നിട്ടപ്പോൾ 11 ജയവും അഞ്ചു സമനിലയും രണ്ട് തോൽവിയുമായി 38 പോയിന്റാണ് അൽ നസറിന്റെ കൈവശമുള്ളത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ വാസലിനെതിരെയാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേക്ക് ഇന്‍ ഇന്ത്യ ആരംഭിച്ച ശേഷം ഉല്പാദനം കുറഞ്ഞു; ലോക്‌സഭയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

'ഒരുപ്പയുടെ വാത്സല്യവും പോരാളിയുടെ ശൂരതയും ചേര്‍ന്ന മനുഷ്യന്‍, ഞങ്ങളുടെ റൂഹ്' ദൈഫിന്റെ കുടുംബം ദൈഫിനെ ഓര്‍ക്കുന്നു 

International
  •  2 days ago
No Image

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം 6,000 വിസ നിയമലംഘകരെ അറസ്റ്റു ചെയ്ത് യുഎഇ

uae
  •  2 days ago
No Image

എം.വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും; നികേഷ് കുമാറും അനുശ്രീയും കമ്മിറ്റിയില്‍

Kerala
  •  2 days ago
No Image

എന്‍.എസ്.എസ് കുവൈത്ത് മന്നം ജയന്തി ആഘോഷം ഫെബ്രുവരി 7ന്

Kuwait
  •  2 days ago
No Image

എൻ‌ബി‌ടി‌സി ജീവനക്കാർക്ക് സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Kuwait
  •  2 days ago
No Image

കുവൈത്ത് കെഎംസിസി പ്രബന്ധ രചന മത്സര പോസ്റ്റർ പ്രകാശനം ചെയ്തു.

Kuwait
  •  2 days ago
No Image

'ഞങ്ങള്‍ മരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരല്ല'; ആരും പറയാത്ത ഗസ്സയുടെ കഥകള്‍ പറഞ്ഞ് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക

uae
  •  2 days ago
No Image

സുരേഷ് ഗോപിയുടെ ഉന്നതകുലജാത പരാമർശം ചർച്ച ചെയ്യണം; രാജ്യസഭയിൽ നോട്ടിസ് 

National
  •  2 days ago
No Image

സ്വകാര്യ സ്ഥാപനങ്ങൾക്കും ഇനി ആധാർ പരിശോധിക്കാം

National
  •  2 days ago