യുവതി കുളിക്കുന്ന വീഡിയോ മൊബൈലിൽ പകർത്തി; ബിജെപി ജില്ലാ നേതാവായ മുൻ സൈനികൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ യുവതി കുളിക്കുകയായിരുന്ന വീഡിയോ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ബിജെപി നേതാവായ മുൻ സൈനികൻ അറസ്റ്റിൽ. തെങ്കാശി പുളിയറയിൽ കുമാർ (50) ആണ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പാണ് സംഭവം. നാട്ടിലെ യുവതി കുളിക്കുന്നത് ഇയാൾ വീഡിയോ എടുക്കുകയായിരുന്നു. മൊബൈൽ ഫോൺ കുളിമുറിയിൽ ഒളിപ്പിച്ചു വെച്ചായിരുന്നു ചിത്രീകരണം. സംഭവം ശ്രദ്ധയിൽപ്പെട്ട യുവതി ബഹളം വച്ചതോടെ കുമാർ ഓടി രക്ഷപ്പെട്ടു.
പിന്നാലെ സ്ഥലംവിട്ട കുമാർ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പരതിയിൽനിന്നു പിന്മാറാൻ യുവതിക്ക് മേൽ സമ്മർദം ചെലുത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബിജെപിക്ക് കീഴിലുള്ള പട്ടികജാതി മോർച്ച മുൻ ജില്ലാ പ്രസിഡൻ്റ് ആണ് കുമാർ. നിലവിൽ ബിജെപി ജില്ലാ നിർവാഹക സമിതി അംഗവും ആണ്
വിവാഹിതനായ കുമാറിന് രണ്ട് മക്കളും ഉണ്ട്.
Tamil Nadu BJP leader arrested for shooting video of woman taking bath
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."