അബൂദബിയിലെ രണ്ട് പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും
അബൂദബി: അബൂദബിയിലെ രണ്ട് പ്രധാന റോഡുകള്‍ ഭാഗികമായി അടച്ചിടുന്നു. അബൂദയിലെ ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോര്‍ട്ട് സെന്‍ററാണ് (എഡി മൊബിലിറ്റി) ഇക്കാര്യം അറിയിച്ചത്. അൽ ദഫ്ര മേഖലയിലെ ശൈഖ സലാമ ബിന്‍ത് ബുട്ടി റോഡ് (ഇ45), അല്‍ ദഫ്ര മേഖലയിലെ മദീനത്ത് സായിദ് ഇന്‍ഡസ്ട്രിയൽ ഏരിയയിലെ മക്തൂം അല്‍ഫാന്ദി അല്‍ മസ്റൂയി സ്ട്രീറ്റ് എന്നീ റോഡുകളാണ് ഭാഗികമായി അടച്ചിടുക.
PARTIAL ROAD CLOSURE ON
— أبوظبي للتنقل | AD Mobility (@ad_mobility) January 27, 2025
SHEIKHA SALAMA BINT BUTTI ROAD (E45)
AL DHAFRA REGION
FROM TUESDAY, 28 JANUARY 2025
TO FRIDAY, 28 FEBRUARY 2025 pic.twitter.com/VnC0KJ2wdN
ശൈഖ സലാമ ബിന്‍ത് ബുട്ടി റോഡ് (ഇ45) ജനുവരി 28 ചൊവ്വാഴ്ച മുതൽ ഫെബ്രുവരി 28 വെള്ളിയാഴ്ച വരെ റോഡ് അടച്ചിടും.മക്തൂം അല്‍ഫാന്ദിഅല്‍ മസ്റൂയി സ്ട്രീറ്റ് ഏപ്രില്‍ 30 വരെയാണ് അടച്ചിടുകയെന്ന് എഡി മൊബിലിറ്റി അറിയിച്ചു. എക്സ് പ്ലാറ്റ്ഫോം വഴിയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
ഹെവി ട്രക്കുകളുടെ ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സമയങ്ങളില്‍ സമാന്തര പാതകളിലൂടെ സഞ്ചരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. അല്‍ ഗുവൈഫത് റോഡ്, മുസ്സഫ ഇന്‍ഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അല്‍ ഐന്‍ ട്രക്ക് റോഡ് (ഇ30) ഉപയോഗിക്കാവുന്നതാണ്. ദുബൈയില്‍ നിന്ന് വരുന്നവര്‍ക്ക് അല്‍ ഫയാ ട്രക്ക് റോഡ് (ഇ75) ഉപയോഗിക്കാം. മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ നിന്നും സ്വെയ്ഹാന്‍ റോഡില്‍ നിന്നും വരുന്നവര്‍ക്ക് അല്‍ ഹഫാര്‍-അല്‍ ഫയാ റോഡ് ഉപയോഗിക്കാം.
Motorists in Abu Dhabi are advised of a partial closure of two major roads in the city, with the closure aimed at facilitating infrastructure works and improving traffic flow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."