HOME
DETAILS

സുപ്രധാന വ്യവസ്‌ഥകളുമായി തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്‌കരിച്ച് കുവൈത്ത്

  
January 29 2025 | 16:01 PM

Kuwait Revamps Labor Accommodation Laws to Align with International Standards

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്‌കരിച്ചു. ഒരു മുറിയിൽ നാല് പേരെ മാത്രമേ പാർപ്പിക്കാവു, തൊഴിലാളികൾക്ക് താമസസൗകര്യം നൽകാത്ത കമ്പനികൾ വേതനത്തിന്റെ കാൽ ഭാഗം അലവൻസായി നൽകണ എന്നിങ്ങനെ സുപ്രധാന വ്യവസ്‌ഥകളാണ് നിയമത്തിലുള്ളത്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആണ് പരിഷ്കരിച്ച നിയമം പുറത്തിറക്കിയത്.

കുടുംബ താമസ കേന്ദ്രങ്ങൾക്കു സമീപത്തായി തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കരുത്. പാർപ്പിടം നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽനിന്ന് മുൻകൂർ അനുമതി നേടിയിരിക്കണം. തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക, തിരക്ക് കുറയ്ക്കുക, മതിയായ പാർപ്പിട നിലവാരം ഉറപ്പാക്കുക എന്നിവയെല്ലാം ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരങ്ങൾ.

കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനത്തിന് തുല്യമായ ഭവന അലവൻസ് നൽകേണ്ടതുണ്ട്. കുറഞ്ഞ വേതനത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ശമ്പളത്തിന്റെ 15 ശതമാനവും ഭവന അലവൻസായി നൽകണം. പുതിയ മാനദണ്ഡങ്ങൾ പ്രകാരം താമസം ഒരുക്കണമെന്ന് അധികൃതർ തൊഴിലുടമകളോട് അഭ്യർഥിച്ചു. കൂടാതെ, നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി.

Kuwait has amended its labor accommodation laws to bring them in line with international standards, ensuring better living conditions and protections for workers in the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് (ഭേദഗതി) ബിൽ: അടിയന്തര പ്രമേയത്തിന് നോട്ടിസ്  നൽകി മുസ്‌ലിം ലീഗ് എം.പിമാർ

National
  •  2 days ago
No Image

ദേശീയ ഗെയിംസില്‍ കേരളത്തിന് നാല് മെഡല്‍ കൂടി ; ഷൈനിങ് കേരളം

Kerala
  •  2 days ago
No Image

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് യാദവിനെതിരേ ആഭ്യന്തര അന്വേഷണം തുടങ്ങി

National
  •  2 days ago
No Image

കോഴിക്കോട്ട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

 കെ.എസ്.ആർ.ടിസിയിൽ ഒരു വിഭാ​ഗം ജീവനക്കാർ ഇന്ന് പണിമുടക്കും

Kerala
  •  2 days ago
No Image

കേരളത്തിന് അഭിമാനമായി ജോഷിത:  സൂപ്പര്‍ വുമണ്‍ -  അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ മിന്നുംപ്രകടനം

Kerala
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം; കെ.ടി.ഡി.എഫ്.സിയെ ഒഴിവാക്കി, പകരം കേരള ബാങ്ക്

Kerala
  •  2 days ago
No Image

വന സംരക്ഷണം: അരനൂറ്റാണ്ടിനിടെ ജീവൻ നഷ്ടമായത് 37 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്

Kerala
  •  2 days ago
No Image

കണ്ണൂര്‍ ജില്ല സമ്മേളനത്തിലും പിപി ദിവ്യക്കെതിരെ മുഖ്യമന്ത്രി; ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശനം

Kerala
  •  2 days ago
No Image

ഇന്നും ചൂട് കൂടും; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്; പകല്‍ സമയങ്ങളില്‍ ശ്രദ്ധവേണം

Kerala
  •  2 days ago