HOME
DETAILS

നൊമ്പരമുണർത്തി അഷ്റഫ് താമരശേരിയുടെ കുറിപ്പ്

  
Web Desk
January 29 2025 | 16:01 PM

Remembering Ashraf Thamarassery A Tribute to the Late Artist

മരണം രം​ഗബോധമില്ലാത്ത കോമാളിയാണെന്ന് എം.ടി എഴുതിയിട്ടുണ്ട്, അത്തരത്തിൽ ജീവിതം എന്ന വിരോദാഭാസത്തെ കാണിക്കുന്ന ഒന്നാണ് അഷ്റഫ് താമരശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യാതൊരുറപ്പുമില്ലാത്ത മനുഷ്യജീവിതത്തെയാണ് കുറിപ്പിൽ സാമൂഹിക പ്രവർത്തകൻ കൂടിയായ അഷ്റഫ് താമരശേരി വരച്ചു കാണിക്കുന്നത്. ചിലപ്പോഴൊക്കെ ഇന്ന് ഞാൻ നാളെ നീ എന്ന് നമ്മൾ പറയാറുണ്ട്, അത്തരമൊരു ജീവിത യാഥാർത്ഥ്യമാണ് കുറിപ്പിലുളളത്.

ജീവിതത്തിൽ സങ്കടം എന്തെന്ന് സ്വയം അനുഭവിച്ചറിഞ്ഞവർക്കേ അതിന്റെ ആഴം അറിയുള്ളൂ എന്ന് പറഞ്ഞു കൊണ്ടാണ് അഷ്റഫ് തന്റെ കുറിപ്പാരംഭിക്കുന്നത്. രണ്ട് സുഹൃത്തുക്കളുടെ കഥയാണ് കുറിപ്പിലുള്ളത്, വിദേശത്ത് സുഖമില്ലാതെ കഴിയുന്ന തന്റെ സുഹൃത്തിനെ കാണാനും പരിചരിക്കാനുമെത്തിയ ഒരാൾ. അവിടെ എത്തി ദിവസങ്ങളോളം അയാൾ ആ സുഹൃത്തിനെ പരിചരിക്കുന്നു, അപ്പോഴാണ് ക്ഷണിക്കപ്പെടാതെ കടന്നുവന്ന ഹൃദയസ്തംഭനം എന്ന അതിഥി അദ്ദേഹത്തിന്റെ ജീവനെടുക്കുന്നത്. എന്നാൽ, അധികം വൈകാതെ സുഖമില്ലാതിരുന്ന ആ സുഹൃത്തിനെയും ഹൃദയസ്തംഭനമെന്ന അതിഥി കീഴ്പ്പെടുത്തി.

ഇതൊക്കെ നമുക്ക് എങ്ങിനെ സഹിക്കാനാകും, ജീവിതം പലപ്പോഴും ഇങ്ങിനെയൊക്കെയാണ്, നിനച്ചിരിക്കാത്ത സമയത്താണ് മരണം എല്ലാവരിലും കടന്നു വരുന്നതെന്നും അ്ഷ്റഫ് കുറിപ്പിൽ പറയുന്നു. തന്റെ സുഹൃത്ത് അസുഖബാധിതനായിരുന്ന സമയം അദ്ദേഹത്തെ പരിചരിക്കാനായി വിദേശത്തെത്തിയ അദ്ദേഹം അറിഞ്ഞിരിക്കുമോ ഇങ്ങനെയൊരു വിധി. തന്റെ സുഹൃത്തിനെ പരിചരിക്കാനെത്തിയ തന്നെ ആദ്യം മരണം കീഴ്പ്പെടുത്തി വൈകാതെ തന്റെ സുഹൃത്തിനെയും, അവസാനം രണ്ടുപേരും ഒരുമിച്ച് ഒരു വാഹനത്തിൽ നാട്ടിലേക്ക്. ജീവിതത്തിൽ സുഹൃത്തിനെ പരിചരിക്കാനെത്തിയ വ്യക്തി മരണത്തിലും സുഹൃത്തിനൊപ്പം തന്നെ, എംടിയുടെ വാചകം കടമെടുത്താൽ ശരിക്കും മരണം രം​ഗബോധമില്ലാത്ത ഒരു കോമാളി തന്നെയാണ്. ആ രണ്ട് സുഹൃത്തുക്കളുടെ കുടുംബാംഗങ്ങൾക്കും സഹിക്കാനുള്ള മനക്കരുത്ത് സർവ്വശക്തൻ നൽകുമാറാകട്ടെയെന്നും, അതോടൊപ്പം ആ രണ്ട് സുഹൃത്തുക്കൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും പറഞ്ഞാണ് അഷ്റഫ് കുറിപ്പവസാനിപ്പിക്കുന്നത്. മരിച്ച് ആംബുലൻസിൽ അന്ത്യയാത്ര വരെ ഒന്നിച്ചായ ആ സുഹൃത്തുക്കൾക്കായി നമുക്കും പ്രാർത്ഥിക്കാം

കുറിപ്പിന്റെ പൂർണരൂപം

ജീവിതത്തിൽ സങ്കടം എന്തെന്ന് സ്വയം അനുഭവിച്ചറിഞ്ഞവർക്കേ അതിന്റെ ആഴം അറിയുള്ളൂ. എന്നും കൂടെയുള്ളവരാകണമെന്നില്ല എപ്പോഴും താങ്ങായി വരുന്നത്. ഇന്നലെ കയറ്റിവിട്ട രണ്ട് മൃതദേഹങ്ങൾ കരളലിയിക്കുന്നതായിരുന്നു. സുഖമില്ലാതെ ഇവിടെ കഴിയുന്ന തന്റെ സുഹൃത്തിനെ പരിചരിക്കുവാനാണ് അദ്ദേഹം ഇവിടെ എത്തി ദിവസങ്ങളോളം ആ സുഹൃത്തിനു വേണ്ടുന്ന പരിചരണങ്ങൾ നൽകി വരവേയാണ് അദ്ദേഹം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നത്. അധികം താമസിയാതെ തന്നെ സുഖമില്ലാത്തിരുന്ന ആ സുഹൃത്തും ഹൃദയസ്തംബനമായി മരണപ്പെടുകയായിരുന്നു. ഇതൊക്കെ നമുക്ക് എങ്ങിനെ സഹിക്കാനാകും. ജീവിതം പലപ്പോഴും ഇങ്ങിനെയൊക്കെയാണ്, നിനച്ചിരിക്കാത്ത സമയത്താണ് മരണം എല്ലാവരിലും കടന്നു വരുന്നത്. ആ രണ്ട് സുഹൃത്തുക്കൾക്കളുടെ കുടുംബാംഗങ്ങൾക്കും സഹിക്കാനുള്ള മണക്കാരുത്ത് സർവ്വശക്തൻ നൽകുമാറാകട്ടെ.അതോടൊപ്പം ആ രണ്ട് സുഹൃത്തുക്കൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
അഷറഫ് താമരശ്ശേരി.

A tribute to the late Ashraf Thamarassery, a renowned artist from Kerala, India, who left an indelible mark on the art world with his unique style and creativity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നികുതിയിൽ വാക്ക് പോരുമായി അമേരിക്കയും കാനഡയും

International
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-02-02-2025

PSC/UPSC
  •  3 days ago
No Image

സഊദിയുടെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിപ്പോയ കോൺസുലർ സേവനങ്ങൾ ഈ മാസം പുനരാരംഭിക്കും; ഇന്ത്യൻ അംബാസഡർ

Saudi-arabia
  •  3 days ago
No Image

മിഹിറിൻ്റെ ആത്മഹത്യ: ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ നൽകി സ്കൂൾ

Kerala
  •  3 days ago
No Image

ഗതാഗത നിയമലംഘനവും ശബ്ദശല്യവും; അൽഐനിൽ 106 വാഹനങ്ങൾ പിടികൂടി

uae
  •  3 days ago
No Image

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി യുവതി; മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ

Kerala
  •  3 days ago
No Image

തലപ്പൊക്ക മത്സരം നടത്തരുത്, പാപ്പാൻ മദ്യപിച്ചാൽ പിടിവീഴും; ആനയെഴുന്നള്ളിപ്പ് നിർദേശങ്ങൾ

Kerala
  •  3 days ago
No Image

നയം കടുപ്പിച്ച് സഊദി; 21000 പേര്‍ പിടിയില്‍, 10000 പ്രവാസികളെ നാടുകടത്തി

Saudi-arabia
  •  3 days ago
No Image

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി തലയ്ക്ക് അടിയേറ്റ് മരിച്ചു

Kerala
  •  3 days ago
No Image

ട്രെൻഡ് മാറുന്നു; കുവൈത്തിൽ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താത്പര്യം കുറയുന്നു

Kuwait
  •  3 days ago