HOME
DETAILS
MAL
സഊദി അറേബ്യ; പ്രൊഫഷന്‍ മാറാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ വേഗം മാറിക്കൊള്ളൂ...
January 28 2025 | 15:01 PM
റിയാദ്: സഊദിയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള സമയം ഫെബ്രുവരി ഒന്നിന് അവസാനിക്കും. സഊദിയിലെ മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി ഒന്നിന് ശേഷം പ്രൊഫഷന്‍ മാറ്റാന്‍ ആയിരം റിയാല്‍ സര്‍വീസ് ചാര്‍ജായി ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഏകീകൃത തൊഴില്‍ ക്രമീകരണവുമായി ബന്ധപ്പെട്ടാണ് പ്രൊഫഷനുകള്‍ മാറ്റാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
5 വര്‍ഷം മുമ്പാണ് സഊദിയില്‍ ഏകീകൃത തൊഴില്‍ ക്രമീകരണ നിയമം നടപ്പാക്കിയത്. ഇതനുസരിച്ച് നിരവധി പ്രൊഫഷനുകള്‍ ഇല്ലാതാക്കിയിരുന്നു. ഇത്തരം പ്രൊഫഷനുകളില്‍ ജോലി ചെയ്തിരുന്നവരുടെ പ്രൊഫഷന്‍ മറ്റു പ്രൊഫഷനുകളിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുള്ള സമയമാണ് ഫെബ്രുവരി ഒന്നോടെ അവസാനിക്കുക. ഖിവ പ്ലാറ്റഫോം വഴി തൊഴിലുടമക്ക് നിലവില്‍ തൊഴിലാളിയുടെ പ്രൊഫഷന്‍ മാറ്റാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവില്‍ സൗജന്യമായാണ് സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളില്‍ പ്രൊഫഷനുകള്‍ മാറ്റാത്ത സ്ഥാപങ്ങള്‍ക്കുള്ള പിന്തുണ മന്ത്രാലയം പിന്‍വലിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."