HOME
DETAILS

വയനാട്ടിലെ വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്‌നം; പ്രിയങ്ക ഗാന്ധി

  
January 28 2025 | 15:01 PM

Wildlife encroachment in Wayanad is a complex issue Priyanka Gandhi

കല്‍പറ്റ: വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്‌നമാണെന്നും എളുപ്പത്തിലുള്ള പരിഹാര മാര്‍ഗങ്ങളൊന്നും ഇക്കാര്യത്തില്‍ ഇല്ലെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. വയനാട്ടില്‍ ആവര്‍ത്തിക്കുന്ന വന്യ ജീവി ആക്രമണത്തിന് പരിഹാരമായി കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തിന് ശേഷമാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

'വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉദ്യോസ്ഥരുമായി ചര്‍ച്ച ചെയ്തു. പല നടപടികളും ഇതിനകം തന്നെ എടുത്തിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്. രാധ മാത്രമല്ല, മറ്റു മൂന്നു പേര്‍ കൂടി ഈ മാസം വന്യജീവി ആക്രമണത്തിനിരയായി. പലയിടത്തും വനം വാച്ചര്‍മാരുടെ കുറവുണ്ട്. രാധയുടെ ഭര്‍ത്താവും വാച്ചറാണ്. അവരുടെ വേതനവും ജോലി സമയവുമായും ബന്ധപ്പെട്ടു പ്രശ്‌നങ്ങളുണ്ട്. വന്യമൃഗ ആക്രമണം കുറയ്ക്കുന്നതിനു കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തു നിന്നും കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടതുണ്ട്. സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. വന്യമൃഗ ആക്രമണം വലിയ പ്രശ്‌നമാണ്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതു തടയാന്‍ സാധിക്കുന്നില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ടതുണ്ട്. ഒപ്പം വനവും പരിസ്ഥിതിയും സംരക്ഷിേക്കണ്ടതുണ്ട്.' പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേസമയം കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു. രാധയുടെ മകനും മകളും വലിയ ദുഃഖത്തിലാണ് എന്നും മനുഷ്യ വന്യ ജീവി സംഘര്‍ഷം അത്ര എളുപ്പം പരിഹരിക്കാവുന്ന ഒരു പ്രശ്‌നമല്ല. പക്ഷേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്നും പ്രിയങ്ക പറഞ്ഞു. കൂടാതെ പഞ്ചാരക്കൊല്ലി പ്രദേശത്തെ ജനങ്ങള്‍ക്ക് സുരക്ഷയും ആത്മവിശ്വാസവും നല്‍കേണ്ടതുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. കെസി വേണുഗോപാല്‍ എംപി, ടി.സിദ്ദിഖ് എംഎല്‍എ, ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി

Saudi-arabia
  •  a day ago
No Image

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

Kerala
  •  a day ago
No Image

ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന 

Saudi-arabia
  •  a day ago
No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  a day ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  a day ago
No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  a day ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  a day ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  a day ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  a day ago
No Image

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ

latest
  •  a day ago