HOME
DETAILS

ഭരണഘടനാ സംരക്ഷണത്തിനായി പ്രതിജ്ഞ പുതുക്കി എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക 

  
January 27 2025 | 14:01 PM

skssf manushya jalika 2025  pledge for constitutional protection

കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി എസ് കെ എസ് എസ് എഫ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മനുഷ്യജാലിക പുതിയ ചരിത്രമെഴുതി.  രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ 19 വർഷമായി നടത്തിവരുന്ന  സൗഹൃദ കൂട്ടായ്മയിൽ പങ്കെടുക്കാനായി ഈ വർഷവും വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നത് പതിനായിരങ്ങൾ. ഭരണഘടനാ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയും രാജ്യത്തിന്റെ മതേതര ജനാധിപത്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത  ഓർമ്മിപ്പിച്ചും ചിട്ടയായ രീതിയിൽ സമയബന്ധിതമായി നടന്ന മനുഷ്യ ജാലിക ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വർഗ്ഗീയതയും വിദ്വേഷവും വളർത്തി രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുകയും   സാഹോദര്യത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിധ്വംസക ശക്തികൾക്കെതിരെയുള്ള ജനാധിപത്യ വിശ്വാസികളുടെ ശബ്ദമായി ജാലിക സംഗമങ്ങൾ മാറി .  സമസ്ത മുശാവറ അംഗങ്ങൾ,പോഷക സംഘടന ഭാരവാഹികൾ, മത - രാഷ്ട്രീയ സാമൂഹിക- രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ,  വിവിധ കേന്ദ്രങ്ങളിലെ പരിപാടികളിൽ സംബന്ധിച്ചു. ദേശീയ പതാക ഉയർത്തൽ,ബഹുജന റാലി, ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ ജാലികയുടെ ഭാഗമായി നടന്നു. 

തിരുവനന്തപുരം ജില്ലയിലെ മനുഷ്യജാലിക നെടുമങ്ങാട്  ഷാജഹാൻ ദാരിമി പനവൂർ ഉദ്ഘാടനം ചെയ്തു. സഈദ് മുസ്ലിയാർ വിഴിഞ്ഞം മുഖ്യ അതിഥിയായി .നാസർ മാസ്റ്റർ കരുളായി  പ്രമേയ പ്രഭാഷണം നടത്തി.

കൊല്ലം ജില്ല മനുഷ്യജാലിക കണ്ണനല്ലൂർ ജംഗ്ഷനിൽ തടിക്കാട് സഈദ് ഫൈസി ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ ഫൈസി തോണിപ്പാടം പ്രമേയ പ്രഭാഷണം നടത്തി.ഹാജി അബ്ദുൽ ഗഫൂർ ലബ്ബ കണ്ണനല്ലൂർ  മുഖ്യ അതിഥിയായി. ‌‌

ആലപ്പുഴ ജില്ല മനുഷ്യജാലിക ആലപ്പുഴ ബീച്ചിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസൻ ഫൈസി ഉദ്ഘാടനം ചെയ്തു. ജസീൽ കമാലി ഫൈസി പ്രമേയ പ്രഭാഷണം നടത്തി പി പി ചിത്തരഞ്ജൻ എം എൽ എ, അഡ്വ.എം ലിജു , ഡോ.പള്ളിക്കൽ സുനിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. 

ഇടുക്കി ജില്ല മനുഷ്യജാലിക കുമ്പക്കല്ലിൽ തൊടുപുഴ ആയുർവേദ സീനിയർ മെഡിക്കൽ ഓഫീസർ Dr. സതീഷ് വാര്യർ ഉൽഘാടനം ചെയ്തു. സഈദുദ്ധീൻ ഹുദവി പ്രമേയ പ്രഭാഷണം നടത്തി.

എറണാംകുളം ജില്ലാ മനുഷ്യജാലിക മൂവാറ്റുപുഴയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. അഡ്വ. ഹാരിസ് ബീരാൻ  എം പി മുഖ്യാതിഥിയായി. മുനീർ ഹുദവി വിളയിൽ  പ്രമേയ പ്രഭാഷണം നടത്തി. 

തൃശ്ശൂർ ജില്ലാ മനുഷ്യജാലിക വരന്തരപ്പിള്ളിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കെ കെ രാമചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. സ്വാലിഹ് അൻവരി ചേകന്നൂർ പ്രമേയ പ്രഭാഷണം നടത്തി. 

പാലക്കാട് ജില്ലാ മനുഷ്യജാലിക തച്ചമ്പാറയിൽ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ പഴയ ലക്കിടി ഉദ്ഘാടനം ചെയ്തു. സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ പ്രാർത്ഥന നടത്തി. വി കെ ശ്രീകണ്ഠൻ എം.പി,അഡ്വ ഷംസുദ്ദീൻ എംഎൽഎ,സന്ദീപ് വാര്യർ മുഖ്യാതിഥികളായിരുന്നു. ശുഐബുൽ ഹൈതമി പ്രമേയ പ്രഭാഷണം നടത്തി.

മലപ്പുറം വെസ്റ്റ് ജില്ല മനുഷ്യജാലിക പൊന്നാനിയിൽ കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി നന്ദകുമാർ എം.എൽ.എ, സി ഹരിദാസ് മുഖ്യാതിഥികളായിരുന്നു. മലപ്പുറം ഈസ്റ്റ് ജില്ല മനുഷ്യജാലിക പുലാമന്തോളിൽ സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
അൻവർ മുഹ്‌യുദ്ദീൻ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. നജീബ് കാന്തപുരം എം എൽ എ, മുഹമ്മദ് മുഹ്സിൻ എം എൽ എ,റിയാസ് മുക്കോളി മുഖ്യാതിഥികളായിരുന്നു. 

കോഴിക്കോട് ജില്ലാ മനുഷ്യജാലിക ഓമശ്ശേരിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ബഷീർ ഫൈസി ദേശമംഗലം പ്രമേയ പ്രഭാഷണം നടത്തി. പിടിഎ റഹീം എം എൽ എ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ മുഖ്യാതിഥികളായി. 

വയനാട് ജില്ല മനുഷ്യജാലിക മേപ്പാടിയിൽ ടി സിദ്ദീഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ.ഫൈസൽ ബാബു മുഖ്യാതിഥിയായി .റഷീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തി.

കണ്ണൂർ ജില്ലാ മനുഷ്യ ജാലിക കൂത്തുപറമ്പിൽ സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ ശിവഗിരി മഠം മുഖ്യാതിഥിയായി. സ്വാദിഖ് ഫൈസി താനൂർ പ്രമേയ പ്രഭാഷണം നടത്തി. 

കാസർഗോഡ് ജില്ലാ മനുഷ്യജാലിക പടന്നയിൽ പാണക്കാട് സയ്യിദ്  മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സത്താർ പന്തല്ലൂർ പ്രമേയപ്രഭാഷണം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി , സമസ്ത  ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മുസ്‌ലിയാർ,ഡി.സി സി പ്രസിഡൻ്റ് അഡ്വ പി.കെ ഫൈസൽ , മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ. പി. ഹമീദലി ഹാജി എന്നിവർ മുഖ്യാതിഥികളായി. 

നീലഗിരി ജില്ലാ മനുഷ്യജാലിക ദേവർശോലയിൽ  സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു. ശുഹൈബുൽ ഹൈത്തമി പ്രമേയ പ്രഭാഷണം നടത്തി. ഫാദർ ജഗദീശ്വരൻ (സി എസ് ഐ ചർച്ച്), സ്വാമി കുബേരൻ തിരുമേനി ദേവർശോല മുഖ്യാതിഥികളായി.

കർണ്ണാടക, തമിഴ്നാട് , ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ, ഡെൽഹി, ഉത്തർപ്രദേശ്, തെലങ്കാന, ബീഹാർ, ആസ്സാം, ഝാർഖണ്ഡ്, ഗുജറാത്ത്, കാശ്മീർ , ഹരിയാന,രാജസ്താൻ, തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ ദ്വീപുകളിലും രാജ്യത്തിന് പുറത്ത് മലേഷ്യ, സഊദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ ഉൾപ്പെടെ 85 കേന്ദ്രങ്ങളിലാണ് ഈ വർഷം ജാലിക നടന്നത്.

skssf manushya jalika 2025  pledge for constitutional protection



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാകുംഭമേള: പൊതുതാൽപര്യ ഹരജി പരി​ഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

'മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരന്‍, റാഗിങ് നടന്നതിന് തെളിവുകളില്ല'; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍

Kerala
  •  a day ago
No Image

ഇന്ന് ലോക കാന്‍സര്‍ ദിനം; റോബോട്ടിക് ശസ്ത്രക്രിയയിലൂടെ രണ്ടാം തവണയും കാന്‍സറിനെ തോല്‍പ്പിച്ച് എമിറാത്തി വനിത

uae
  •  a day ago
No Image

Parking Fees In Dubai: ദുബൈയിലെ ഈ നാലു പാർക്കിങ്ങിൽ ഫീസ് കൂടി, സമയത്തിലും വ്യത്യാസം

uae
  •  a day ago
No Image

അനധികൃത കുടിയേറ്റം: ഇന്ത്യക്കാരേയും നാടു കടത്തി ട്രംപ്, സൈനിക വിമാനങ്ങള്‍ പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

യുഎഇ; ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്‌പോര്‍ട്ട് അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങള്‍ മാറും

uae
  •  a day ago
No Image

UAE Weather UPDATES... കനത്ത മൂടല്‍മഞ്ഞും കുറഞ്ഞ ദൃശ്യപരതയും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

കഴിഞ്ഞമാസം റേഷൻ വാങ്ങിയില്ലേ...നാളെ കൂടി വാങ്ങാം; ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി

Kerala
  •  2 days ago
No Image

പൊലിസിന്റെ കായിക ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റി 

Kerala
  •  2 days ago