HOME
DETAILS

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കണ്ടെത്താനുളള സ്പെഷ്യൽ ഓപറേഷൻ ആരംഭിച്ചു; ദൗത്യ സംഘത്തിൽ ഷാർപ്പ് ഷൂട്ടർമാരും

  
January 27 2025 | 02:01 AM

Special Operation Launched to Track Down Man-Eater Tiger in Pancharakolly

മാനന്തവാടി : പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കണ്ടെത്താനുളള സ്പെഷ്യൽ ഓപറേഷൻ ആരംഭിച്ചു. അതിരാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചു, വെറ്ററിനറി ടീം പിലാക്കാവ് ഭാഗത്ത് ആണ് തെരച്ചിലിന് ഇറങ്ങിയത്. കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ. 

ചട്ടങ്ങൾ പറഞ്ഞു വൈകിപ്പിക്കാതെ എത്രയും വേ​ഗം കടുവയെ വെടിവച്ചു കൊല്ലണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഈ സാഹചര്യത്തിലാണ് കടുവയെ കണ്ടാൽ വെടിവച്ചു കൊല്ലുന്ന നടപടിക്ക് വനംവകുപ്പ് ഒരുങ്ങിയത്. സവിശേഷ ദൗത്യം ആയതിനാൽ മേഖലയിൽ ആറു മണി മുതൽ 48 മണിക്കൂർ കർഫ്യൂ ആരംഭിച്ചു. മാനന്തവാടി നഗരസഭയിലെ പഞ്ചാരകൊല്ലി, ചിറക്കര, പിലാക്കാവ് ഡിവിഷനുകളിലെ മദ്രസകൾ, അങ്കണവാടികൾ, സ്കൂളുകൾ തുടങ്ങിയവയ്ക്ക് അവധി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ നിന്ന് സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾ ക്ലാസ്സിൽ ഹാജരാക്കേണ്ടതില്ല എന്നും നിർദ്ദേശമുണ്ട്. 

വനംവകുപ്പ് ദൗത്യ സംഘത്തിനൊപ്പം ഇന്ന് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ കമാണ്ടോകൾ കൂടി കടുവയെ തേടി ഇറങ്ങും. കടുവയെ കണ്ടാൽ വെടിവയ്ക്കാൻ വേണ്ടിയാണ് ഷാർപ് ഷൂട്ടർമാരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയത്. 4 ദിവസത്തിനിടെ 2 തവണ മനുഷ്യനെ ആക്രമിച്ചതിനാൽ പഞ്ചാരക്കൊല്ലി മേഖല അതീവ ജാഗ്രതിയിലാണ്.   

പഞ്ചാരകൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇന്നലെ ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെയുണ്ടായ കടുവാ ആക്രമണത്തിൽ ഒരു ആര്‍.ആര്‍.ടി സംഘാംഗത്തിന് പരുക്കേറ്റിരുന്നു. 

മാനന്തവാടി ആര്‍.ആര്‍.ടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. ഉള്‍ക്കാട്ടില്‍ വെച്ചുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കൈക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരുക്കേൽക്കുയായിരുന്നു. കടുവയെ കണ്ടെത്താന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെ വനപ്രദേശങ്ങളിലേക്ക് പോയിരുന്നു. ഇവിടെ കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ സംഘം തിരച്ചിൽ നടത്തിയത്.

A special operation has been launched to track down the man-eater tiger in Pancharakolly, with a team comprising sharpshooters and wildlife experts working together to neutralize the threat and ensure public safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും യുഎഇ; നാഷണല്‍ സ്ട്രാറ്റജിയുടെ പുതിയഘട്ടം വൈകാതെ ആരംഭിക്കുമെന്ന് മന്ത്രിസഭ

uae
  •  a day ago
No Image

'കിഫ്ബി റോഡില്‍ ടോള്‍ പിരിച്ചാല്‍ തടയും': കെ.സുധാകരന്‍

Kerala
  •  a day ago
No Image

അടിക്ക് തിരിച്ചടിയുമായി ചൈന, യു.എസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തി; വ്യാപാരയുദ്ധ ഭീതിയില്‍ ലോകം

International
  •  a day ago
No Image

മഹാകുംഭമേള: പൊതുതാൽപര്യ ഹരജി പരി​ഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

'മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരന്‍, റാഗിങ് നടന്നതിന് തെളിവുകളില്ല'; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍

Kerala
  •  a day ago
No Image

ഇന്ന് ലോക കാന്‍സര്‍ ദിനം; റോബോട്ടിക് ശസ്ത്രക്രിയയിലൂടെ രണ്ടാം തവണയും കാന്‍സറിനെ തോല്‍പ്പിച്ച് എമിറാത്തി വനിത

uae
  •  a day ago
No Image

Parking Fees In Dubai: ദുബൈയിലെ ഈ നാലു പാർക്കിങ്ങിൽ ഫീസ് കൂടി, സമയത്തിലും വ്യത്യാസം

uae
  •  a day ago
No Image

അനധികൃത കുടിയേറ്റം: ഇന്ത്യക്കാരേയും നാടു കടത്തി ട്രംപ്, സൈനിക വിമാനങ്ങള്‍ പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

യുഎഇ; ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്‌പോര്‍ട്ട് അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങള്‍ മാറും

uae
  •  a day ago