പത്മശ്രീ തിളക്കത്തിൽ കുവൈത്ത് രാജകുടുംബാംഗം
കുവൈത്ത് സിറ്റി:റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാര ജേതാക്കളിൽ കുവൈത്തിൽ നിന്നുള്ള രാജ കുടുംബാംഗവും.ഷെയ്ഖ ജാബർ അൽ അലി അൽ സബാഹിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിൽ ഒന്നായ പദ്മശ്രീ പുരസ്കാരത്തിന് അർഹയായത്. കുവൈത്തിലെ യോഗ പരിശീലകയായ ഇവർ ഈ രംഗത്ത് നടത്തിയ മികച്ച സംഭാവനകൾ മുൻ നിർത്തിയാണ് പദ്മ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 48കാരിയായ ഷൈഖയാണ് കുവൈത്തിലെ ആദ്യത്തെ ലൈസൻസ് നേടിയ യോഗ പരിശീലന കേന്ദ്രം സ്ഥാപിച്ചത്. കുവൈത്തിൽ വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടൽ നടത്തുന്ന ഷെയ്ഖ കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദർശന വേളയിൽ അദ്ദേഹവുമായി കൂടികാഴ്‌ച നടത്തുകയും ചെയ്തിരുന്നു.
A member of the Kuwait royal family has been conferred with the prestigious Padma Shri award, recognizing their outstanding contributions and strengthening ties between India and Kuwait.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."