അരീക്കോട് കൂട്ടബലാത്സംഗക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍
മലപ്പുറം: അരീക്കോട് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍കൂടി പിടിയില്‍. മഞ്ചേരി സ്വദേശികളായ പറമ്പാടന്‍ മുഹമ്മദ്, അക്കരപറമ്പില്‍ സമീര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മാനസിക വെല്ലുവിളി നേരിടുന്ന യുവതി ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിലാണ് നടപടി. രണ്ട് വര്‍ഷം മുന്‍പ് പലപ്പോഴായി പീഡനത്തിനിരയായെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയെ മഞ്ചേരിയിലെത്തിക്കുകയും, തുടര്‍ന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. പിന്നീട് മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചെന്നും പരാതിയുണ്ട്. രണ്ട് മാസത്തോളമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ് യുവതി. ഇവരുടെ പക്കല്‍ നിന്നും 15 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തെന്നും സഹോദരന്‍ ആരോപണം ഉന്നയിച്ചിരുന്നു.
Two more arrested in Areekode gang rape case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."