തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യം നൽകിയെന്ന ആരോപണം; സിവിൽ സർവീസസ് കോച്ചിങ് സ്ഥാപനത്തിന് പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യം നൽകിയെന്ന ആരോപണത്തിൽ സിവിൽ സർവീസസ് കോച്ചിങ് സ്ഥാപനത്തിന് പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. പരസ്യങ്ങളിൽ നിന്ന് ചില കോഴ്സുകളെ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിഷൻ ഐഎഎസ് എന്ന സ്ഥാപനത്തിനാണ് മൂന്ന് ലക്ഷം രൂപയുടെ പിഴ ലഭിച്ചത്.
സ്ഥാപനത്തിൽ പഠിച്ച വിദ്യാർത്ഥികളുടെ വിജയ ശതമാനം സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിൽ പരസ്യം നൽകിയതായി കണ്ടെത്തിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 2020ലെ സിവിൽ സർവിസ് പരീക്ഷയിൽ ആദ്യത്തെ പത്ത് റാങ്കുകൾ നേടിയ എല്ലാവരും തങ്ങളുടെ സ്ഥാപനത്തിൽ പഠിച്ചവരാണെന്ന് പരസ്യത്തിൽ അവകാശപ്പെട്ടിരുന്നുവെന്നും ഇവരുടെ ചിത്രങ്ങൾ സഹിതം പരസ്യങ്ങളിൽ നൽകി എന്നുമായിരുന്നു ആരോപണം.
അതേസമയം, ആദ്യത്തെ പത്ത് റാങ്കുകൾ നേടി വിജയിച്ചവരിൽ ആദ്യ റാങ്കുകാരൻ സ്ഥാപനത്തിലെ ഫൗണ്ടേഷൻ കോഴ്സിൽ പഠിച്ചിരുന്നതായി സ്ഥാപനം വിശദീകരിക്കുന്നുവെന്നും, മറ്റ് ഒൻപത് പേർ പഠിച്ച കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെന്നു എന്നുമാണ് ആരോപണം. ഈ ഒൻപത് പേരിൽ ഒരാൾ ഫൗണ്ടേഷൻ കോഴ്സിൽ പഠിച്ചയാളായിരുന്നു. മറ്റ് ആറ് പേർ സ്ഥാപനത്തിന്റെ പ്രിലിമിനറി, മെയിൻസ് ടെസ്റ്റ് സീരിസ് മാത്രം അറ്റൻഡ് ചെയ്തവരും രണ്ട് പേർ മറ്റൊരു ടെസ്റ്റ് സീരിസ് എഴുതിയവരുമാണ്.
വിദ്യാർത്ഥികളുടെ വിവരങ്ങൾ പ്രത്യേകമായി നൽകാതെ മറച്ചുവെയ്ക്കുന്നത് വഴി എല്ലാവരും ഒരേ കോഴ്സ് പഠിച്ച് പരീക്ഷ വിജയിച്ചവരാണെന്ന തെറ്റിദ്ധാരണ പരത്തിയെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഒരു മോക് ടെസ്റ്റിന് 750 രൂപ മുതൽ ഒരു ഫുൾ ഫൗണ്ടേഷൻ കോഴ്സിന് 1,40,000 രൂപ വരെ വിവിധ കോഴ്സുകൾക്ക് വിവിധ തരത്തിലുള്ള ഫീസാണ് സ്ഥാപനം ഈടാക്കുന്നത്. വിവരങ്ങൾ മറച്ചുവെറ്റ് പരസ്യം നൽകുന്നത് മറ്റ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി കണക്കാക്കിയാണ് ഉപഭോക്തൃ കമ്മീഷൻ സ്ഥാപനത്തിന് പിഴ ചുമത്തിയത്.
The Central Consumer Protection Authority has fined a civil services coaching institute for publishing misleading advertisements, aiming to protect consumers from deceptive marketing practices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."