HOME
DETAILS

പാലം കടന്നു; ഇനി കൂരായണ, മസ്‌കും ആള്‍ട്ട്മാനും തമ്മിലുള്ള പോരില്‍ ആള്‍ട്ട്മാനെ പിന്തുണച്ച് ട്രംപ് 

  
January 24 2025 | 10:01 AM

Trump supports Altman in the battle between Musk and Altman

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോജക്ട് അമേരിക്കയില്‍ നടപ്പാക്കുമെന്ന വമ്പന്‍ പ്രഖ്യാപനവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്റ്റാര്‍ഗേറ്റ് എന്ന പേര് നല്‍കിയിരിക്കുന്ന പദ്ധതിക്ക് 50,000 കോടി യുഎസ് ഡോളര്‍ ആണ് ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

എഐ രംഗത്തെ മൂന്ന് ഭീമന്‍മാരാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയുടെ സ്ഥാപകന്‍ സാം ആള്‍ട്ട്മാന്‍, ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍, സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സണ്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക. അതേസമയം ട്രംപിന്റെ അടുത്ത അനുയായിയും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ഈ മെഗാ പ്രോജക്ടിന്റെ ഭാഗമല്ലാത്തത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പദ്ധതിയെക്കുറിച്ച് മസ്‌ക് സംശയം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റാര്‍ഗേറ്റ് പ്രൊജക്ട് ഔദ്യോഗികമായി ആരംഭിക്കുന്നതിനായി മൂന്ന് സ്ഥാപനങ്ങളുടെയും സിഇഒമാര്‍ വൈറ്റ് ഹൗസില്‍ വെച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തി. 

ഇത് ചരിത്രത്തിലെ ഏറ്റവും വലിയ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് ആയിരിക്കുമെന്നും കുറഞ്ഞത് 50,000 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്നും അതില്‍ ആദ്യ ഗഡു 10,000 കോടി ഡോളറായിരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഈ പദ്ധതി അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പുതുതലമുറ എഐയെ ശക്തിപ്പെടുത്തുന്നതിനായി ഭൗതിക സാഹചര്യങ്ങളും വെര്‍ച്വല്‍ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാര്‍ഗേറ്റ് ഒരുക്കും. സ്റ്റാര്‍ഗേറ്റിന്റെ ആദ്യത്തെ ഡാറ്റാ സെന്റര്‍ ടെക്‌സാസില്‍ നിര്‍മ്മാണത്തിലിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ട്രംപിന്റെ അടുത്ത അനുയായിയും വിശ്വസ്തനുമായ ഇലോണ്‍ മസ്‌കിനെ പദ്ധതിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതില്‍ ഇതിനോടകം വലിയ ചര്‍ച്ചക്ക് തിരി കൊളുത്തിയിട്ടുണ്ട്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഇലോണ്‍ മസ്‌ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പദ്ധതി സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചു. പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്താന്‍ കഴിയുമോ എന്ന സംശയമാണ് മസ്‌ക് ഉയര്‍ത്തിയത്. 

2015ല്‍ സ്ഥാപിക്കപ്പെട്ട ഓപ്പണ്‍എഐയുടെ സഹസ്ഥാപകരില്‍ ഒരാളായിരുന്നു ഇലോണ്‍ മസ്‌ക്. അതിന്റെ. പിന്നീട് അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ 2018ല്‍ മസ്‌ക് ഓപ്പണ്‍എഐ വിടുകയായിരുന്നു.

Trump supports Altman in the battle between Musk and Altman


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാകുംഭമേള: പൊതുതാൽപര്യ ഹരജി പരി​ഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

'മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരന്‍, റാഗിങ് നടന്നതിന് തെളിവുകളില്ല'; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍

Kerala
  •  a day ago
No Image

ഇന്ന് ലോക കാന്‍സര്‍ ദിനം; റോബോട്ടിക് ശസ്ത്രക്രിയയിലൂടെ രണ്ടാം തവണയും കാന്‍സറിനെ തോല്‍പ്പിച്ച് എമിറാത്തി വനിത

uae
  •  a day ago
No Image

Parking Fees In Dubai: ദുബൈയിലെ ഈ നാലു പാർക്കിങ്ങിൽ ഫീസ് കൂടി, സമയത്തിലും വ്യത്യാസം

uae
  •  a day ago
No Image

അനധികൃത കുടിയേറ്റം: ഇന്ത്യക്കാരേയും നാടു കടത്തി ട്രംപ്, സൈനിക വിമാനങ്ങള്‍ പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

യുഎഇ; ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്‌പോര്‍ട്ട് അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങള്‍ മാറും

uae
  •  a day ago
No Image

UAE Weather UPDATES... കനത്ത മൂടല്‍മഞ്ഞും കുറഞ്ഞ ദൃശ്യപരതയും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

കഴിഞ്ഞമാസം റേഷൻ വാങ്ങിയില്ലേ...നാളെ കൂടി വാങ്ങാം; ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി

Kerala
  •  a day ago
No Image

പൊലിസിന്റെ കായിക ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റി 

Kerala
  •  a day ago