HOME
DETAILS

'കേരളത്തില്‍ ഒന്നും നടക്കില്ലെന്ന സ്ഥിതി മാറി'; സഭയില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി 

  
Web Desk
January 23 2025 | 10:01 AM

pinarayi vijayan statement about kerala government

തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വ്യവസായ നിക്ഷേപ സൗഹൃദമല്ലെന്ന ആക്ഷേപം മാറിയെന്നും അവകാശപ്പെട്ടു. 2028 ല്‍ വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകും. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതലാണ് മാറിത്തുടങ്ങിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം ഇടത് സര്‍ക്കാരിന്റെ നേട്ടമാണ്. ഐടി മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. നിലവില്‍ സംസ്ഥാനത്ത് ഐ ടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതിയുണ്ട്. 

ആരോഗ്യ മേഖലയെ കരിവാരിത്തേക്കാന്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ശ്രമിച്ചു. യുഡിഎഫ് കാലത്ത് ആരോഗ്യരംഗം തന്നെ വെന്റിലേറ്ററിലായിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു.  ആര്‍ദ്രം മിഷനിലൂടെ ഇടത് സര്‍ക്കാര്‍ അതെല്ലാം മാറ്റിയെടുത്തുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

2016ല്‍ ഇടതുസര്‍ക്കാര്‍ വരുമ്പോള്‍ കാര്‍ഷിക മേഖല തകര്‍ന്നു കിടക്കുകയായിരുന്നു.നെല്‍കൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞു.യുവാക്കളെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. നാളികേരത്തിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള തുക 600 കോടിയായി ഉയര്‍ത്തി. ക്ഷീരകാര്‍ഷിക മേഖലയിലും മികച്ച ഇടപെടല്‍ ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

63 ലക്ഷം പേര്‍ക്ക് സാമൂഹ്യ പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നല്‍കിയിരുന്ന പെണ്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് ഇടതു സര്‍ക്കാര്‍ 1600 രൂപയായി വര്‍ധിപ്പിച്ചു. പാവപ്പെട്ടവര്‍ക്കായി നാലര ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഫിഷറീസ് മേഖലയിലും 12,400ന് മുകളില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കി. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. വ്യാജ പ്രചാരണങ്ങള്‍ക്ക് വലിയ ആയുസ്സുണ്ടാകില്ല. ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നികുതിയിൽ വാക്ക് പോരുമായി അമേരിക്കയും കാനഡയും

International
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-02-02-2025

PSC/UPSC
  •  2 days ago
No Image

സഊദിയുടെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിപ്പോയ കോൺസുലർ സേവനങ്ങൾ ഈ മാസം പുനരാരംഭിക്കും; ഇന്ത്യൻ അംബാസഡർ

Saudi-arabia
  •  2 days ago
No Image

മിഹിറിൻ്റെ ആത്മഹത്യ: ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ നൽകി സ്കൂൾ

Kerala
  •  2 days ago
No Image

ഗതാഗത നിയമലംഘനവും ശബ്ദശല്യവും; അൽഐനിൽ 106 വാഹനങ്ങൾ പിടികൂടി

uae
  •  2 days ago
No Image

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി യുവതി; മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ

Kerala
  •  2 days ago
No Image

തലപ്പൊക്ക മത്സരം നടത്തരുത്, പാപ്പാൻ മദ്യപിച്ചാൽ പിടിവീഴും; ആനയെഴുന്നള്ളിപ്പ് നിർദേശങ്ങൾ

Kerala
  •  2 days ago
No Image

നയം കടുപ്പിച്ച് സഊദി; 21000 പേര്‍ പിടിയില്‍, 10000 പ്രവാസികളെ നാടുകടത്തി

Saudi-arabia
  •  2 days ago
No Image

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി തലയ്ക്ക് അടിയേറ്റ് മരിച്ചു

Kerala
  •  3 days ago
No Image

ട്രെൻഡ് മാറുന്നു; കുവൈത്തിൽ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താത്പര്യം കുറയുന്നു

Kuwait
  •  3 days ago