ദുബൈയിലെ ജനപ്രിയ ഫ്രീഹോള്‍ഡ് ഏരിയകള്‍ ഇതെല്ലാമാണ്...
ഏത് ഫ്രീഹോള്‍ഡ് ഏരിയകളിലാണ് നിക്ഷേപത്തില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനം ഉള്ളതെന്ന് നിങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍, ദാവെറ്റ് പറയുന്നതനുസരിച്ച്, ഷെയ്ഖ് സായിദ് റോഡ്, അല്‍ ജദ്ദാഫ് എന്നിവയ്ക്ക് പുറമേയുള്ള ദുബൈയിലെ ചില ജനപ്രിയ ഫ്രീഹോള്‍ഡ് ഏരിയകളുടെ ലിസ്റ്റ് ഇതാ:
ഡൗണ്‍ടൗണ്‍ ദുബൈ
ദുബൈയിലെ ഒരു വലിയ കെട്ടിട സമുച്ചയമാണ് ഡൗണ്‍ടൗണ്‍ ദുബൈ അല്ലെങ്കില്‍ ദി ദുബൈ ഡൗണ്‍ടൗണ്‍. എമാര്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയാണ് ഇത് വികസിപ്പിച്ചത്. 2000ത്തിന് മുമ്പ്, ഈ പ്രദേശം ഉമ്മുല്‍ താരിഫ് എന്നാണറിയപ്പെട്ടിരുന്നത്. ബുര്‍ജ് ഖലീഫ, ദുബായ് മാള്‍, ദുബൈ ഫൗണ്ടെയ്ന്‍ എന്നിവയുള്‍പ്പെടെ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ കെട്ടിടങ്ങല്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഇവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട മറ്റു ആകര്‍ഷണങ്ങള്‍ ഇതാണ്:
ദുബൈ അക്വേറിയം
ദുബൈ ഒപ്പറ
ശൗക് അല്‍ ബാഹര്‍
ദുബൈ ഐസ് റിങ്ക്
ബുര്‍ജ് പാര്‍ക്ക്
ദുബൈ മറീനയിലെ പോഡിയം വില്ലകള്‍
ജുമൈറ
യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട എമിറേറ്റായ ദുബൈയിലെ ഒരു തീരദേശ റെസിഡന്‍ഷ്യല്‍ ഏരിയയയാണ് ജുമൈറ. 1997ലാണ് ദുബൈയില്‍ ജുമൈറ സ്ഥാപിതമായത്. മികച്ച കടല്‍ത്തീര ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വില്ലകള്‍ക്കും പ്രസിദ്ധമാണ് ജുമൈറ.
ജുമൈറയിലെ പ്രധാനപ്പെട്ട ഇടങ്ങള്‍
പാം ജുമൈറ
ബുര്‍ജ് അല്‍ അറബ്
ജുമൈറ ബീച്ച്
ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്
ഇതെല്ലാമാണ് ദുബൈയിലെ ജനപ്രിയ ഫ്രീഹോള്‍ഡ് ഏരിയകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."