ഇന്ത്യക്കെതിരെ സാൾട്ടും ലിവിങ്‌സ്റ്റണും നേടിയത് പൂജ്യം; പണി കിട്ടിയത് ആർസിബിക്ക്!
കൊൽക്കത്ത: ഇന്ത്യക്കെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 130 റൺസിനാണ് പുറത്തായത്.
ഇംഗ്ലണ്ട് ബാറ്റിങ്ങിൽ ഫിൽ സാൾട്ട്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ പൂജ്യം റൺസിനാണ് പുറത്തായത്. താരങ്ങളുടെ നിരാശാജനകമായ പ്രകടനങ്ങൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആയിരുന്നു ഇരു താരങ്ങളെയും 2025 ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയിരുന്നത്. അതുകൊണ്ട് തന്നെ സാൾട്ടും ലിവിങ്‌സ്റ്റണും റൺസ് ഒന്നും നേടാതെ മടങ്ങിയത് ആർസിബി ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ബാംഗ്ലൂർ ടീമിൽ എത്തിയതിനു ശേഷമാണ് ഇരുവരും ഇത്തരത്തിൽ ഫോമില്ലാതെ പോയതെന്നാണ് സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുന്ന ചർച്ചകൾ.
മത്സരത്തിൽ ജോസ് ബട്ലർ മാത്രമാണ് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയത്. 44 പന്തിൽ 68 റൺസാണ് ബട്ലർ നേടിയത്. എട്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ ബാക്കിയുള്ള താരങ്ങൾക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.
ഇന്ത്യൻ ബൗളിംഗിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റും അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."