മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ട്രെയിനിടിച്ച് 8 മരണം
ജല്‍ഗാവ്: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ട്രെയിനിടിച്ച് ആറ് പേര്‍ മരിച്ചു. മറ്റൊരു ട്രെയിനിലെ യാത്രക്കാരുടെ മുകളിലൂടെ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പുഷ്പക് ട്രെയിനിലെ യാത്രക്കാരെ കര്‍ണാടക എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. പുഷ്പക് ട്രെയിനിന് തീപിടിച്ചെന്ന് സംശയിച്ച് പുറത്തിറങ്ങിയ യാത്രക്കാരെയാണ് കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചത്. എമര്‍ജന്‍സി ചെയിന്‍ വലിക്കുകയും പിന്നാലെ പുറത്തിറങ്ങുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
ട്രെയിന്‍ നിര്‍ത്തിയ ശേഷം, യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയത് മറ്റൊരു ട്രാക്കിലേക്കായിരുന്നു. ഈ സമയത്താണ് കര്‍ണാടക എക്‌സ്പ്രസ് ഇതുവഴി കടന്നുവന്നത്. എന്നാല്‍ തീവണ്ടിയില്‍ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആകെ പതിനാറോളം പേരെയാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് വിവരം.
8 killed in Maharashtra's Jalgaon train collision
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."