HOME
DETAILS

സിറാജിനെ ഒഴിവാക്കിയത് വേറെ മാര്‍ഗമില്ലാത്തതുകൊണ്ട്; രോഹിത് ശർമ

  
January 18 2025 | 12:01 PM

Rohit Sharma Dropped Siraj as There Was No Other Option

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെക്കുറിച്ച് വിശദീകരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്നാൺണ് രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

സിറാജിനെ ഒഴിവാക്കേണ്ടിവന്നത് തീർത്തും നിര്‍ഭാഗ്യകരമാണ്. സിറാജിന് പഴയ പന്തില്‍ മികവ് കാട്ടാനാവുന്നില്ല എന്നത് ഒരു വസ്തുതയാണ്. അതേസമയം, ന്യൂബോളില്‍ സിറാജിനെ ഇപ്പോള്‍ ഉപയോഗിക്കുന്നുമില്ല. അതിനാൽ വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ് സിറാജിനെ ഒഴിവാക്കിയത്. പുതിയ പന്തിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ പന്തെറിയാന്‍ സാധിക്കുന്ന ബൗളര്‍മാരെയാണ് ടീമിലേക്ക് പരിഗണിച്ചത് രോഹിത് ശർമ പറഞ്ഞു.

2023ല്‍ 20.6 ശരാശരിയില്‍ 44 വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ് മിന്നും ഫോമിലായിരുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത പ്രകടനം സിറാജിനെ ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിച്ചിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച ആകെ ആറ് ഏകദിനങ്ങളില്‍ മാത്രം കളിച്ച സിറാജിന് മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്.

ഐസിസി ഏകദിന റാങ്കിംഗില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് സിറാജ്. അവസാനമായി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ ബൗളറും സിറാജാണ്. കഴിഞ്ഞ വര്‍ഷം നിറം മങ്ങിയതും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയാത്തതുമാണ് സിറാജിന് തിരിച്ചടിയായത്. കൂടാതെ, പരുക്കില്‍ നിന്ന് മുക്തനായി മുഹമ്മദ് ഷമി തിരിച്ചെത്തിയതും ജസ്പ്രീത് ബുമ്ര കളിക്കുമെന്നുള്ളതും സിറാജിന്‍റെ വഴിയടച്ചു. ഇടം കൈയന്‍ പേസറെന്ന ആനുകൂല്യവും ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനവും അര്‍ഷ്ദീപ് സിംഗിന് ടീമില്‍ ഇടം നേടിക്കൊടുത്തതും സിറാജിന് വിനയായി.

Indian captain Rohit Sharma explains that dropping Mohammed Siraj from the team was an unavoidable decision, citing limited options.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം പ്രകടിപ്പിച്ച് പൊലിസ്

National
  •  8 hours ago
No Image

തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ടീം; സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍

Cricket
  •  8 hours ago
No Image

വിവിധയിടങ്ങളിൽ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  8 hours ago
No Image

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇസ്‌റാഈലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹൂതികള്‍

International
  •  9 hours ago
No Image

ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കപ്പടിക്കാൻ കേരള യുവത്വം

Kerala
  •  9 hours ago
No Image

സാങ്കേതിക സർവകലാശാലയിൽ വൻ ക്രമക്കേട് ; അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പുറത്ത്

Kerala
  •  9 hours ago
No Image

സഊദി കസ്റ്റംസ് ഒരാഴ്ചയ്ക്കുള്ളില്‍ രജിസ്റ്റര്‍ചെയ്തത് 2,124 കള്ളക്കടത്ത് കേസുകള്‍, റെസിഡന്‍സി നിയമം ലംഘിച്ചതിന് 13,562 പേര്‍ അറസ്റ്റില്‍ 

Saudi-arabia
  •  9 hours ago
No Image

മദ്യോൽപാദന കമ്പനിക്ക് അനുമതി; കഞ്ചിക്കോട് മറ്റൊരു പ്ലാച്ചിമടയാകും

Kerala
  •  10 hours ago
No Image

കരിപ്പൂരിലെ ഹജ്ജ് നിരക്ക്;  ഉത്തരം കിട്ടാതെ തീർഥാടകർ, കേന്ദ്രത്തിന് കൂട്ടനിവേദനം

Kerala
  •  10 hours ago
No Image

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 hours ago