ഐഐടി അബൂദബി; മൂന്ന് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അബൂദബി: ഐഐടി ഡൽഹിയുടെ അബൂദബി ക്യാംപസിന്റെ രണ്ടാമത് ബാച്ചിലേക്ക് (2025-26) ഇപ്പോൾ അപേക്ഷിക്കാം. കെമിക്കൽ എൻജിനീയറിങ്, എനർജി സയൻസ് ആൻഡ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ മൂന്ന് ബിടെക് ബിരുദ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജെഇഇ അഡ്വാൻസ്ഡ്, കംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സിഎഇടി) എന്നീ പ്രവേശന പരീക്ഷകളിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
ഫെബ്രുവരി 16ന് സിഎഇടിയുടെ ആദ്യ പരീക്ഷയും, ഏപ്രിൽ 13ന് രണ്ടാം പരീക്ഷയും നടക്കും. ഇവയിലെ ഉയർന്ന സ്കോറാണ് പരിഗണിക്കുക. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലും ഇന്ത്യയിൽ ഡൽഹിയിലുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.
ആകെ സീറ്റുകളിൽ മൂന്നിലൊന്ന് ജെഇഇ (അഡ്വാൻസ്ഡ്) വഴിയും മുന്നിൽ രണ്ട് ഭാഗം സീറ്റുകൾ സിഎഇടി 2025 വഴിയും അനുവദിക്കും. സിഎഇടി 2025 സീറ്റുകളിൽ ശേഷിച്ചവയിലേക്ക് യുഎഇ പൗരന്മാരെയും യുഎഇയിൽ പഠിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർഥികളെയും പരിഗണിക്കും.
The Indian Institute of Technology (IIT) Abu Dhabi has announced admissions for three courses, inviting applications from eligible candidates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."