പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ അറേബ്യയിൽ 10കിലോ ഹാൻഡ് ബാഗേജ് വരെ കൊണ്ടു പോകാം; കൈക്കുഞ്ഞുങ്ങളുള്ളവർക്ക് മൂന്ന് കിലോ അധിക ബാഗേജ് അനുവദിക്കും
ദുബൈ: വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ് ബാഗിൻ്റെ ഭാര പരിധി ഉയർത്തി എയർ അറേബ്യ. പ്രവാസി മലയാളികളടക്കമുള്ള യാത്രക്കാർക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാകുന്നതാണ്. യാത്രക്കാർക്ക് ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. മറ്റ് വിമാനങ്ങളിൽ ഹാൻഡ് ബാഗിന് അനുവദിച്ചിരിക്കുന്ന പരമാവധി ഭാരം ഏഴ് കിലോയാണ് .
ഈ ഭാര പരിധിയിൽ ഒരു ഹാൻഡ് ബാഗ് കൂടാതെ ഒരു പേഴ്സണൽ ബാഗ് കൂടി യാത്രക്കാർക്ക് കൈയ്യിൽ കരുതാൻ സാധിക്കും. ബാക്‌പാക്, ഡ്യൂട്ടി ഫ്രീ ബാഗ്, ചെറിയ ബാഗ് തുടങ്ങിയവയാണ് യാത്രക്കാർക്ക് കൈവശം വെക്കാൻ സാധിക്കുക. കൂടാതെ, കുട്ടികൾക്കൊപ്പം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മൂന്ന് കിലോ വരെ അധികഭാരം (പരമാവധി 13 കിലോ) ഹാൻഡ് ബാഗിനാകാമെന്നും എയർ അറേബ്യ തീരുമാനിച്ചിട്ടുണ്ട്. രണ്ടു ബാഗുകളും 10 കിലോയിൽ കൂടരുതെന്നാണ് തീരുമാനം. പ്രവാസികൾക്ക് വലിയ ആശ്വാസമാണ് എയർ അറേബ്യയുടെ ഈ തീരുമാനം. നേരത്തേ ഹാൻഡ് ബാഗ് കൂടാതെ അധിക ബാഗ് കയ്യിൽ വെക്കുന്നത് പല വിമാന കമ്പനികളും നിയന്ത്രിച്ചിരുന്നു.
Air Arabia has announced an enhanced hand baggage policy, allowing passengers to carry up to 10 kg of hand baggage, with an additional 3 kg permitted for passengers with infants.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."