അൽ താവുൻ റോഡിലെ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയായി
അൽ താവുൻ റോഡിലെ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി 2025 ജനുവരി 7ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.
أنجزت #هيئة_الطرق_والمواصلات_بالشارقة تحسينات مرورية في شارع التعاون، شملت إضافة حارة رابعة بطول 950 مترًا، وفتحة التفاف بحارتين للقادمين من جسر النهدة، وتركيب إشارات مرورية لعبور المشاة، بهدف تعزيز انسيابية الحركة وسلامة الطرق. pic.twitter.com/4jgb2NEhqY
— هيئة الطرق و المواصلات في الشارقة (@RTA_Shj) January 7, 2025
ഈ റോഡിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനും, ട്രാഫിക് കൂടുതൽ സുഗമമാക്കാനും, റോഡ് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ നടപടികൾ. ഇതിന്റെ ഭാഗമായി റോഡിൽ 950 മീറ്റർ നീളത്തിലുള്ള ഒരു പുതിയ ലെയിൻ നിർമ്മിച്ചിട്ടുണ്ട്.
ഇത് കൂടാതെ രണ്ട് വരികളുള്ള ഒരു ടേണിങ് എക്സിറ്റ്, കാൽനട യാത്രികർക്കുള്ള സിഗ്നലുകൾ തുടങ്ങിയവയുടെയും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.
The traffic upgrade works on Al Thawun Road have been completed, aiming to improve traffic flow and reduce congestion in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."