HOME
DETAILS

ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

  
January 08 2025 | 14:01 PM

Kuwaits Ministry of Interior has announced that expatriates who havent completed their biometric procedures will face a travel ban

കുവൈത്ത് സിറ്റി: ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക്  രാജ്യത്തേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും, കൂടാതെ ഗവൺമെന്റ്, ബാങ്കിംഗ് ഇടപാടുകളിളും നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

35 ലക്ഷത്തിലധികം പൗരന്മാരും പ്രവാസികളും ഇതിനകം തന്നെ ബയോമെട്രിക് പൂർത്തിയാക്കിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ ഫസ്റ്റ് ലെഫ്റ്റനന്റ് തലാൽ അൽ ഖാലിദി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 956,000 സ്വദേശി പൗരന്മാർ പ്രക്രിയ പൂർത്തിയാക്കി. നിലവിൽ 16,000 പേരാണ് ബയോമെട്രികിനായി അവശേഷിക്കുന്നത്. പ്രവാസികളിൽ 25 ലക്ഷം പേർ നടപടി പൂർത്തിയാക്കിയപ്പോൾ 1,81,718 പേർ ബാക്കിയുണ്ട്. കൂടാതെ ബിദൂനികളിൽ 82,000 പേരും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാനായി ബാക്കിയുണ്ട്.

ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് നടപടികൾ പൂർത്തിയാക്കാത്തവർക്കായി എട്ട് കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. പ്രതിദിനം 10,000 അപ്പോയിൻ്റ്മെൻ്റുകൾ വരെ കേന്ദ്രങ്ങളിൽ കൈകാര്യം ചെയ്യാൻ സാധിക്കും. മൂന്ന് മിനിറ്റിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കാനാവും. സഹ്ൽ ആപ്ലിക്കേഷൻ വഴിയോ മെറ്റ പോർട്ടൽ വഴിയോ മുൻകൂർ അപ്പോയിന്റ്മെന്റ് എടുത്ത് വേണം കേന്ദ്രങ്ങളിൽ എത്താൻ.

Kuwait's Ministry of Interior has announced that expatriates who haven't completed their biometric procedures will face a travel ban.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഴുത്തുകാരനും,മാധ്യമപ്രവർത്തകനും, മുൻ എംപിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു

Kerala
  •  14 hours ago
No Image

കത്ത് വാസ്തവവിരുദ്ധം, ഹമീദ് ഫൈസിയെയും സാലിം ഫൈസിയെയും സമൂഹത്തിൽ ഇകഴ്ത്താനുള്ള നീക്കം ചെറുക്കും: എസ് ഐ സി സഊദി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ

organization
  •  15 hours ago
No Image

നിയമസഭാ പുസ്തകോത്സവം ജനുവരി 7 മുതല്‍ 13 വരെ; മീഡിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Kerala
  •  15 hours ago
No Image

നിയമസഭയിൽ മൂന്ന് ദിവസം ചോദ്യോത്തരവേളയില്ല; സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷത്തിന് അതൃപ്തി  

Kerala
  •  15 hours ago
No Image

വയനാട്; പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ 22കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു, നിരവധി പേർക്ക് പരുക്ക് 

latest
  •  16 hours ago
No Image

ഖത്തറിൽ വ്യക്തികൾക്ക് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാം

qatar
  •  16 hours ago
No Image

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസ് 

oman
  •  16 hours ago
No Image

കുമരനല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു; അപകടം

Kerala
  •  16 hours ago
No Image

സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ക്കെല്ലാം സ്റ്റേ; പള്ളി കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച് അലഹാബാദ് ഹൈക്കോടതി 

National
  •  16 hours ago