അനധികൃത ഗ്രൂപ്പുകളിൽ ചേരരുത്; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: അനധികൃത ഗ്രൂപ്പുകളിൽ ചേരുന്നതിനെതിരെ വിദ്യാർത്ഥികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സോഷ്യൽ മീഡിയ ആപ്പുകൾ വഴിയോ ഓൺലൈൻ പ്രോഗ്രാമുകൾ വഴിയോ ഇത്തരം നിയമവിരുദ്ധ ഗ്രൂപ്പിൽ ചേരരുതെന്നും, പരീക്ഷാ വിവരങ്ങൾ നിയമവിരുദ്ധമായ മാർഗത്തിലൂടെ നേടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരീക്ഷാ വിവരങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന നിരവധി ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
പരീക്ഷാ വിവരങ്ങൾക്കായി നിയമവിരുദ്ധ രീതികൾ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. പരീക്ഷക്ക് തയാറെടുക്കുമ്പോഴും പരീക്ഷാ സമയത്തും ധാർമ്മിക മാനദണ്ഡങ്ങൾ പാലിക്കാൻ ആഭ്യന്തര മന്ത്രാലയം വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
Kuwait's Ministry of Interior has issued a warning to students, advising them to avoid joining unauthorized groups, particularly those that offer illegal access to exam information.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."