10 മിനിറ്റ് ഇടവേളയിൽ 110 ട്രിപ്പുകളുമായി നിസ്‌വയിൽ പരീക്ഷണ ബസ് സർവിസിനൊരുങ്ങി മുവാസലാത്ത്
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റുമായി സഹകരിച്ച് നിസ്‌വ വിലായത്തിൽ പരീക്ഷണ ബസ് സർവിസിനൊരുങ്ങിയിരിക്കുകയാണ് മുവാസലാത്ത്. പൊതു ഗതാഗത സംവിധാനത്തിൻ്റെ നവീകരണം ലക്ഷ്യമിട്ടാണ് മുവാസലാത്തിൻ്റെ പുതിയ നീക്കം. ജനുവരി 11 മുതൽ 31 വരെ നീണ്ടു നിൽക്കുന്ന പരീക്ഷണയോട്ടത്തിൽ മുഴുവൻ പൗരന്മാർക്കും യാത്ര സൗജന്യമായിരിക്കും.
എട്ട് മുവാസലാത്ത് ബസുകൾ ദിവസേന 10 മിനിറ്റ് ഇടവേളയിൽ 110 ട്രിപ്പുകളാണ് നടത്തുക. ഒരു ബസിൽ 60 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് മുവാസലാത്ത് ബസുകൾക്ക് മുൻഗണന നൽകുന്ന ട്രാഫിക് സജ്ജീകരണങ്ങളാകും റോയൽ ഒമാൻ പൊലിസ് നടത്തുക.
ആദ്യ ബസ് റൂട്ട് നിസ് ഗ്രാന്റ് മാളിൻ്റെ പാർക്കിങ്ങ് മുതൽ നിസ്‌വ സൂക്ക് വരെയാണ്. വാദി കൽബുഹ് ൽ നിന്നും നിസ്‌വ സൂക്കിലേക്കാണ് രണ്ടാമത്തെ റൂട്ട്.
Muscat, Oman has introduced a trial bus service with 110 daily trips and a 10-minute frequency, aiming to enhance public transportation in the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."