HOME
DETAILS

ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പ്; സൂപ്പർതാരത്തെ ടീമിൽ ഉൾപ്പെടുത്താൻ ഗംഭീർ ആഗ്രഹിച്ചെങ്കിലും സെലക്ടർമാർ കണ്ണടച്ചു

  
Web Desk
January 01 2025 | 05:01 AM

Report says coach Gautam Gambhir wanted to include Cheteshwar Pujara in the Indian squad for the Border Gavaskar Trophy

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ 184 റൺസിന്‌ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 340 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 155 റൺസിന്‌ പുറത്താവുകയായിരുന്നു. ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിൽ എത്താനും ഓസ്‌ട്രേലിയക്ക് സാധിച്ചു. ജനുവരി മൂന്നു മുതൽ ഏഴു വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സിഡ്‌നിയിൽ നടക്കുന്ന ഈ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയാക്കാൻ സാധിക്കും. 

ഇപ്പോൾ ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ ഇന്ത്യൻ ടീമിന്റെ തെരഞ്ഞെടുപ്പ് സമയത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റർ ചേതേശ്വര് പൂജാരയെ ഉൾപ്പെടുത്താൻ പരിശീലകൻ ഗൗതം ഗംഭീർ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പൂജാരയെ ടീമിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഇന്ത്യക്കായി റെഡ് ബോൾ ക്രിക്കറ്റിൽ മികച്ച സംഭാവനകൾ നൽകിയ താരമാണ് പൂജാര. 2018-19, 2020-21  എന്നീ വർഷങ്ങളിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കായിരുന്നു പൂജാര വഹിച്ചത്. 2018ൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ 521 റൺസായിരുന്നു പൂജാര നേടിയിരുന്നത്. പിന്നീട് നടന്ന പരമ്പരയിൽ താരം 271 റൺസും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടവുപുള്ളികള്‍ക്കും മനുഷ്യാവകാശമുണ്ട്; കോടതിയിലേക്കും ആശുപത്രികളിലേക്കുമുള്ള തടവുകാരുടെ 36,000 അപേക്ഷകള്‍ നിരസിച്ചു

Kerala
  •  a day ago
No Image

മുറാദാബാദ് ആള്‍ക്കൂട്ടക്കൊല: ഇരയുടെ സുഹൃത്ത് ഗോഹത്യാകേസില്‍ അറസ്റ്റില്‍; കൊലയാളികളെ പിടിക്കാതെ പൊലിസ്

National
  •  a day ago
No Image

ശബരിമലയ്ക്ക് കാൽ നടയായി പോകുന്നതിനിടെ ബൈക്കിടിച്ച് പൊലീസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-02-01-2025

PSC/UPSC
  •  2 days ago
No Image

യു.എ.ഇയിലെ സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്ണത്തിൽ വർധന

uae
  •  2 days ago
No Image

ടുണീഷ്യ; കുടിയേറ്റക്കാർ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങി 27 പേർ മരിച്ചു ,87 പേരെ രക്ഷപ്പെടുത്തി

Kerala
  •  2 days ago
No Image

സാലിക് വേരിയബിൾ റോഡ് ടോൾ നിരക്ക് 2025 ജനുവരിയിൽ ആരംഭിക്കും

uae
  •  2 days ago
No Image

ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ റദ്ദാക്കണം, വീണ്ടും നടത്തണം'; അനിശ്ചിതകാല നിരാഹാര സമരവുമായി പ്രശാന്ത് കിഷോർ

National
  •  2 days ago
No Image

ഗൾഫ് കപ്പ് ഫൈനലിനിടെ ഗൾഫ് ഫുട്ബോൾ ഇതിഹാസങ്ങളെ ആദരിക്കാൻ കുവൈത്ത് 

Kuwait
  •  2 days ago
No Image

ആചാര വെടിക്കെട്ടിന് എ.ഡി.എമ്മിൻ്റെ അനുമതി; പാറമേക്കാവ് വേല നാളെ

Kerala
  •  2 days ago