HOME
DETAILS

'മാറിനിന്നത് സാമ്പത്തിക പ്രയാസം കാരണം'; നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

  
Web Desk
January 01 2025 | 05:01 AM

missing-malayali-soldier-vishnu-found

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബംഗളുരുവില്‍ നിന്നാണ് വിഷ്ണുവിനെ എലത്തൂര്‍ പൊലിസ് കണ്ടെത്തിയത്. സാമ്പത്തികപ്രയാസം കാരണമാണ് നാട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നതെന്ന് പൊലിസ് പറഞ്ഞു. വിഷ്ണുവിനെ ബുധനാഴ്ച നാട്ടിലെത്തിക്കും.

വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്നാണ് പൊലിസ് ബെംഗളുരുവില്‍ എത്തിയത്. എലത്തൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് സിയാദ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ അതുല്‍കുമാര്‍, സിവില്‍ പൊലിസ് ഓഫീസര്‍ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് വിഷ്ണുവിനെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഓഫായതിനാല്‍ സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 

പൂനെ ആര്‍മി സ്‌പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിചെയ്യുന്ന ബോക്‌സിങ് താരം കൂടിയായ വിഷ്ണുവിനെ ഡിസംബര്‍ 17-ന് പുലര്‍ച്ചെ മുതലാണ് കാണാതായത്. അവധിക്ക് തിരികെ നാട്ടിലേക്ക് പോന്ന വിഷ്ണു അമ്മയെ വിളിച്ച് കണ്ണൂരിലെത്തിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്നും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ നേരിയ ഭൂചലനം; ആളപായമില്ല

oman
  •  a day ago
No Image

'സവര്‍ക്കര്‍ക്കു പകരം ഡല്‍ഹി സര്‍വ്വകലാശാലക്കു കീഴിലെ പുതിയ കോളജിന് മന്‍മോഹന്‍ സിങ് എന്ന് പേരിടണം' മോദിക്ക് എന്‍.എസ്.യു.ഐയുടെ കത്ത് 

National
  •  a day ago
No Image

സിഡ്‌നിയിൽ ഇന്ത്യയെ എറിഞ്ഞിട്ടു; ഓസ്‌ട്രേലിയക്കാരിൽ നാലാമനായി ബോളണ്ടിന്റെ കുതിപ്പ്

Cricket
  •  a day ago
No Image

വിദേശികള്‍ക്ക് കനത്ത തിരിച്ചടി; യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ വന്‍വര്‍ധന 

uae
  •  a day ago
No Image

പെരിയ ഇരട്ടക്കൊലപാതകം: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Kerala
  •  a day ago
No Image

Oman Weather....ഒമാന്‍ കാലാവസ്ഥ; വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴക്കു സാധ്യത; വരും ദിവസങ്ങളില്‍ കൂടുതല്‍ തണുപ്പിനു സാധ്യത

oman
  •  a day ago
No Image

യുഎഇ; ദുബൈ സ്മാര്‍ട്ട് റെന്റല്‍ ഇന്റക്‌സ് പുറത്തിറക്കി

uae
  •  a day ago
No Image

റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ടെയിന്‍ തട്ടി 3 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

'കുട്ടികളായാല്‍ പുക വലിക്കും, അതിന് ജാമ്യമില്ലാ വകുപ്പെന്തിന്'  യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെ വിമര്‍ശിച്ച് സജി ചെറിയാന്‍ 

Kerala
  •  a day ago
No Image

കോഹ്‌ലിയുടെ ടെസ്റ്റ് കരിയറിൽ ഇങ്ങനെയൊരു സംഭവം ഇതാദ്യം; സിഡ്നിയിലും നിരാശപ്പെടുത്തി

Cricket
  •  a day ago