HOME
DETAILS

തടവുപുള്ളികള്‍ക്കും മനുഷ്യാവകാശമുണ്ട്; കോടതിയിലേക്കും ആശുപത്രികളിലേക്കുമുള്ള തടവുകാരുടെ 36,000 അപേക്ഷകള്‍ നിരസിച്ചു

  
പ്രത്യേക ലേഖകന്‍
January 03 2025 | 02:01 AM

36000 prisoners applications to courts and hospitals rejected

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് ആശുപത്രിയിലും കോടതിയിലും എസ്‌കോര്‍ട്ട് പോകുന്നതില്‍ പൊലിസിന് വിവേചനം. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ തടവുകാരെ കോടതികളിലേക്കും ആശുപത്രികളിലേക്കും കൊണ്ടുപോകാന്‍ ജയില്‍ വകുപ്പ് നല്‍കിയ 36,000 അപേക്ഷകള്‍ സംസ്ഥാന പൊലിസ് നിരസിച്ചു. ജയില്‍ വകുപ്പിന്റെ കണക്കു പ്രകാരം തടവുകാരെ ആശുപത്രികളിലേക്കു മാറ്റുന്നതിനുള്ള 24,385 അപേക്ഷകളിലും തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള 12,122 അപേക്ഷകളിലും പൊലിസ് എസ്‌കോര്‍ട്ട് നല്‍കിയില്ല. മുന്‍കൂട്ടി അറിയിച്ചിട്ടും പൊലിസ് ഉദ്യോഗസ്ഥരെ എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് വിന്യസിക്കാതെ മേലുദ്യോഗസ്ഥരും ഒഴിഞ്ഞുമാറി. ഇതുപല കേസുകളിലും കോടതി നടപടികള്‍ വൈകിപ്പിച്ചതു മാത്രമല്ല, പലപ്പോഴും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ജഡ്ജിമാരില്‍നിന്ന് പരിഹാസം ഏറ്റുവാങ്ങാന്‍ ഇടയാകുകയും ചെയ്തു. പല തടവുകാരുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായതായും ഉയര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ സുപ്രഭാതത്തോട് പറഞ്ഞു.

2025-01-0307:01:59.suprabhaatham-news.png
 
 

തടവുകാര്‍ക്ക് പെട്ടെന്ന് അസുഖം വന്നാല്‍ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കാന്‍ പൊലിസിന്റെ നിസഹകരണം കാരണം ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. പല തടവുകാരും പിടിക്കപ്പെടുന്ന സമയത്ത് പൊലിസിന്റെ ക്രൂരമര്‍ദമത്തിന് ഇരയാകാറുണ്ട്. ഇവര്‍ ജയിലിലെത്തുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാര്യമായി ബാധിക്കും. ജയിലില്‍ കഴിയുന്ന അറുപതു ശതമാനം തടവുകാരും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണ്. ഇവര്‍ക്ക് സമയത്ത് പരിശോധന വേണ്ടി വരും. ആശുപത്രിയില്‍ പോകുന്നതിനായി തലേദിവസം പൊലിസിനെ അറിയിക്കണം. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ പോലുള്ള മറ്റുചില ജോലികളില്‍ പങ്കെടുക്കേണ്ടത് ചൂണ്ടിക്കാട്ടി പൊലിസുകാരെ എസ്‌കോര്‍ട്ടിനായി ഉന്നത ഉദ്യോഗസ്ഥര്‍ അയക്കില്ല. പൊലിസ് അകമ്പടിയില്ലാത്തതിനാല്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്ത പലരെയും ജയിലുകളിലേക്കു തിരികെ കൊണ്ടുപോകേണ്ടി വരുന്നു.

കോടതിയില്‍ ഹാജരാക്കുന്ന കാര്യത്തില്‍ രണ്ടു ദിവസം മുമ്പ് പൊലിസിനെ അറിയിക്കണം. രണ്ടു ദിവസം മുമ്പ് അറിയിച്ചാലും എസ്‌കോര്‍ട്ടിന് പൊലിസിനെ വിടില്ല. തടവുകാരെ കോടതിയില്‍ കൊണ്ടുപോകുന്നതും തടസപ്പെടുന്നു. ഇതുമൂലംഇവരുടെ കേസുകള്‍ അനന്തമായി നീളുന്നു. പൊലിസ് അകമ്പടി ലഭ്യമല്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ ജയില്‍ ജീവനക്കാരാണ് ആശുപത്രിയിലെത്തിക്കുന്നത്.

അതേസമയം പൊലിസിന് ജോലി കൂടുതലുണ്ടെന്നും എക്‌സൈസ്, വനം വകുപ്പുകള്‍പിടികൂടുന്ന തടവുകാരെ അകമ്പടി സേവിക്കേണ്ട ചുമതല വകുപ്പിനാണെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ആംഡ് റിസര്‍വ് ക്യാംപുകളില്‍നിന്നുള്ള പൊലിസുകാരെ പലപ്പോഴും എസ്‌കോര്‍ട്ടിങ് ഡ്യൂട്ടിക്കായി വിന്യസിക്കാറുണ്ടെന്നാണ് പൊലിസ് ഉന്നതരുടെ വിശദീകരണം. 61,497 കേസുകളില്‍ തടവുകാരെ പൊലിസ് കോടതികളില്‍ എത്തിച്ചിട്ടുണ്ടെന്നും 36,949 തടവുകാരെ ആശുപത്രികളിലെത്തിച്ചിട്ടുണ്ടെന്നുമാണ് പൊലിസിന്റെ വിശദീകരണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  2 days ago
No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  2 days ago
No Image

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

latest
  •  2 days ago
No Image

അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതി നേട്ടത്തിൽ ലയണൽ മെസിയും

Football
  •  2 days ago
No Image

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  2 days ago
No Image

വടക്കൻ പറവൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി

Kerala
  •  2 days ago
No Image

ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്‌ത സംഭവം; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം 

National
  •  2 days ago
No Image

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

Kerala
  •  2 days ago